നല്ല വിദ്യാഭ്യാസമുളള വളരെ സോഫ്റ്റായ മനുഷ്യനാണ് മമ്മൂട്ടി; അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ പേടിയാണ്; തുറന്ന് പറഞ്ഞ് ടിപി മാധവൻ

Malayalilife
topbanner
നല്ല വിദ്യാഭ്യാസമുളള വളരെ സോഫ്റ്റായ മനുഷ്യനാണ് മമ്മൂട്ടി; അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ പേടിയാണ്; തുറന്ന് പറഞ്ഞ് ടിപി മാധവൻ

മലയാള സിനിമയിൽ ഏവർക്കും സുപരിചിതനായ താരമാണ്  ടിപി മാധവൻ, നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം ഇപ്പോൾ  മമ്മൂട്ടിയെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടി എന്ന നടനെ കുറിച്ചും മെഗസ്റ്റാറിന്റെ വ്യക്തിത്വത്തെ കുറിച്ചും  ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്  താരം തുറന്ന് പറയുന്നത്.

സകല കാര്യത്തിലും കൃത്യമായി ഇടപെടുകയും പ്രശ്നങ്ങളിൽ കൃത്യമായി ഇടപെട്ട് പ്രശ്ന പരിഹാരം കാണുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. നമ്മൾ എന്താകണം എന്ന് ദൈവം വിധിച്ചിട്ടുണ്ട്. അത് സംഭവിക്കുക തന്നെ ചെയ്യും.നമ്മൾക്ക് ആഗ്രഹമുള്ളത് കിട്ടിക്കഴിഞ്ഞാൽ അത് ചെറുതാണെങ്കിൽ പോലും അതിൽ തന്നെ പിടിച്ച് നിൽക്കണം. അതിൽ നിന്ന് വളർന്നു വരാൻ സാധിക്കും. 

ഒരു സിനിമ പശ്ചാത്തലവും ഇല്ലാത്ത ആളാണ് മമ്മൂട്ടി. അദ്ദേഹം വക്കീലാണ് . ഒരു പക്ഷെ ജഡ്ജിവരെയാകുമായിരുന്നു. ടെക്നിക്കലി അദ്ദഹത്തിന് എല്ലാക്കാര്യത്തിനേയും കുറിച്ച് നല്ല അറിവും വിവരവുമുണ്ട്. അതു കൊണ്ടാണ് ഒരു ചാനലിന്റെ തലപ്പത്ത് അദ്ദഹം ഇരിക്കാൻ കാരണവും. മമ്മൂട്ടിയുടെ അറിവിനെ കുറിച്ച് പറയാൻ ഇതിലും വലിയ കാര്യം വേണമെന്നില്ല. 

താരത്തിന്  വണ്ടിയെ കുറിച്ച് മാത്രമല്ല എല്ലാത്തിനെ കുറിച്ചും നല്ല അറിവാണ്. മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്യാൻ തനിയ്ക്ക് പേടിയാണ്. അത്രയ്ക്ക് വേഗതിയിലാണ് അദ്ദേഹം കാർ ഓടിക്കുന്നത്. നല്ല രസകമാണ് അദ്ദേഹത്തിന്റെ ഡ്രൈവിങ്ങ് കാണാൻ. യാത്ര ചെയ്യുമ്പോഴെല്ലാം അദ്ദേഹത്തിനോട് സ്പീഡ് കുറച്ച് വണ്ടി ഓടിക്കാൻ താൻ പറയാറുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഡ്രൈവിങ്ങിൽ പക്കാ പെർഫക്ടാണ്. മമ്മട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നു വേണ്ട ഒട്ടു മിക്ക സൂപ്പർ താരങ്ങളോടൊപ്പവും ഞാൻ അഭിനയിച്ചിട്ടുണ്ട്..

 അഭിനയ ലോകത്ത് നിന്നും ടി.പി.മാധവൻ  വിട്ടുമാറി നിൽക്കുകയാണ്. പത്തനാപുരത്തെ ഗാന്ധിഭവനിലാണ് അദ്ദേഹം കഴിയുന്നത്.  അദ്ദേഹത്തെ അവിടെ എത്തിച്ചത് നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ് ഒരിക്കൽ മാധ്യമപ്രവർത്തകനായ രവി മേനോൻ  തുറന്ന് പറഞ്ഞിരുന്നു. അദ്ദേഹം ഇക്കാര്യങ്ങൾ മാധാവനുമായി സംസാരിച്ച ശേഷമാണ്  ഫേസ്ബുക്കിൽ  കുറിച്ചത്, കുടുംബജീവിതം പോലും കടുത്ത സിനിമാ പ്രേമത്തിന്റെ പേരിൽ  ഉപേക്ഷിക്കേണ്ടി വന്നൊരു കലാകാരനാണ് ടി പി മാധവൻ എന്നും രവി മേനോൻ  വ്യക്തമാക്കിയിരുന്നു.

Read more topics: # TP Madhavan words about mohanlal
TP Madhavan words about mohanlal

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES