അഭിനയത്തില്‍ നിന്നും സംവാധനത്തിലേക്ക് ചുവട് വച്ച പൃഥ്വിരാജ് കുറച്ചു ദിവസങ്ങളായി തന്റെ മുഴുവന്‍ സമയവും ലൂസിഫറിനു വേണ്ടി മാറ്റി വച്ചിരിക്കയായിരുന്നു. സെറ്റില്‍ നിന്നും പൃഥ്വിരാജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കാലില്‍ പിടിച്ചു നില്‍ക്കുന്ന അല്ലിയുടെ ചിത്രം സുപ്രിയ മുന്‍പ് പങ്കുവച്ചിരുന്നു. അത്തരത്തില്‍ ലൂസിഫര്‍ സെറ്റിലെ നിരവധി ചിത്രങ്ങളും ഷൂട്ടിങ്ങിന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിങ്ങിന്റെ തിരക്കിലായി ഊണും ഉറക്കവുമില്ലാതെയിരിക്കുകയായിരുന്നു പൃഥ്വിയെന്നും സിനിമ ഇറങ്ങിയ ശേഷം അല്ലിയുടെ അച്ഛനായി കുറച്ചു നാള്‍ വീട്ടിലിരിക്കണമെന്നും അ ല്ലാത്ത പക്ഷം താന്‍ മോളെയുമെടുത്ത് പോകുമെന്നും സുപ്രിയ മുന്‍പ് ഒരു അഭിമുഖത്തില്‍ തമാശയായി പറഞ്ഞിരുന്നു. നാളെ ലൂസിഫര്‍ തിയേറ്ററുകളിലെത്തുമ്പോള്‍ സുപ്രിയ പങ്കുവച്ച് ഷൂട്ടിങ് സെറ്റിലെ ഒരു ചിത്രവും അതിന് ആരാധകരുടെ കമന്റുമാണ് വൈറലാകുന്നത്.
സിനിമാജീവിതത്തിലായാലും വ്യക്തി ജീവിതത്തിലായാലും എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയുമായി സുപ്രിയയും താരത്തിനൊപ്പമുണ്ട്. ലൂസിഫറിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകളൊക്കെ നോക്കി പൃഥ്വിരാജിനൊപ്പം നിന്നത് സുപ്രിയ ആണെന്ന് മുന്‍പ് മല്ലിക സുകുമാരനും പറഞ്ഞിരുന്നു ഇവരുടെ മകളായ അലംകൃതയും താരമാണ്. ജനനം മുതലെ തന്നെ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് ഈ മകള്‍. അല്ലിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ലൂസിഫറിന്റെ സെറ്റില്‍ പൃഥ്വിക്കൊപ്പം സുപ്രിയയും അല്ലിയും സജീവമായുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ലൂസിഫറിനുവേണ്ടിയായിരുന്നു പൃഥിരാജ് തന്റെ സമയം മാറ്റിവച്ചിരുന്നത്. വീട്ടില്‍വരുന്നതു പോലും ചുരുക്കം..ലൂസിഫര്‍ ഓര്‍മകള്‍ പങ്കുവച്ചുളള സുപ്രിയയുടെ പോസ്റ്റിനു താഴെയായിരുന്നു പൃഥ്വിയുടെ കമന്റ്. 'ലൂസിഫര്‍ ചിത്രീകരണത്തില്‍ നിന്നുള്ള പഴയൊരു ഫോട്ടോ. എല്ലാ ദിവസം ഡയറക്ടര്‍ സാറിനെ കാണാന്‍ സെറ്റില്‍ എത്തുമായിരുന്നു. ഇനി വെറും രണ്ടുദിവസം മാത്രം.'ഇതായിരുന്നു സുപ്രിയയുടെ വാക്കുകള്‍. എത്രയും പെട്ടന്നു വീട്ടിലെത്തി ഒരുമാസം ഉറങ്ങണമെന്നായിരുന്നു ഇതിനു പൃഥ്വിയുടെ മറുപടി.അതറിയാമെന്നും, എന്നാല്‍ വീട്ടില്‍ വന്ന് തൊട്ടടുത്ത ദിവസം തന്നെ പുതിയ സെറ്റിലേയ്ക്കു തിരിക്കുമെന്നും സുപ്രിയ, പൃഥ്വിയോട് പറഞ്ഞു. ലൂസിഫര്‍ സിനിമയ്ക്കായുള്ള പൃഥ്വിയുടെ ആത്മസമര്‍പ്പണത്തെപറ്റി അമ്മ മല്ലിക സുകുമാരനും പ്രശംസിക്കുകയുണ്ടായി. ലൂസിഫറിനു വേണ്ടിയുളള പൃഥിയുടെ ആത്മാര്‍ത്ഥയെക്കുറിച്ച് സിനിമയിലെ താരങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തില്‍ അല്ലി പുറം തിരിഞ്ഞു നില്‍ക്കുന്നതാണ് കാണുന്നത്. എന്നാണ് നിങ്ങള്‍ അല്ലിയുടെ മുഖം ഞങ്ങളെ കാണിക്കുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.