സ്വഭാവ വേഷങ്ങളിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രിന്ദ. നടിയുടെ പല വേഷങ്ങളും ഇന്നും സമൂഹമാധ്യമത്തിലൂടെ ട്രേള് ആയി പോലും ഉപയോഗിക്കാറുണ്ട്. ശ്രിന്ദയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. യുവ സംവിധായകന് സിജു എസ്.ബാവയുമായിട്ടായിരുന്നു വിവാഹം. നേരത്തെ സിനിമയിലെത്തും മുന്‍പ് പത്തൊന്‍പതാം വയസ്സില്‍ ശ്രിന്ദ വിവാഹിതയായിരുന്നു. നാലു വര്‍ഷത്തിനു ശേഷം വിവാഹമോചിതയായി. അര്ഹാന് എന്ന പേരില്‍ ഒരു മകനുണ്ട്.
നടിയുടെ കല്യാണവും ധരിച്ചിരുന്ന വസ്ത്രങ്ങളും ശ്രദ്ധനേടിയിരുന്നു. രണ്ടാം വിവാഹമായിട്ടുപോലും വളരെ എളുപ്പത്തില്‍ നിലപാടെടുത്ത വ്യക്തിയാണ് ശ്രിന്ദ. അന്നെടുത്ത നിലപാടുകള്‍ ചര്‍ച്ച ചെയ്തു പോയിരുന്നു. പിന്നീടി കിടിലന്‍ മേക്കോവറില്‍ വന്ന് ഏവരെയും ഞെട്ടിച്ചു.
ശ്രിന്ദ വിവാഹ ശേഷം സിജുവിനൊപ്പം നടത്തിയ യാത്രകളുടെയും ചില സുന്ദര നിമിഷങ്ങളുടെയും ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.