Latest News

വിവാദ താരം നടി ശ്രീ റെഡ്ഡിക്ക് നേരെ വധ ഭീഷണിയും ആക്രമണവും; വീട്ടിൽ കേറി അക്രമിച്ച കേസിൽ പണമിടപാട് സ്ഥാപന ഉടമയ്‌ക്കെതിരെ പരാതിയുമായി നടി

Malayalilife
വിവാദ താരം നടി ശ്രീ റെഡ്ഡിക്ക് നേരെ വധ ഭീഷണിയും ആക്രമണവും; വീട്ടിൽ കേറി അക്രമിച്ച കേസിൽ പണമിടപാട് സ്ഥാപന ഉടമയ്‌ക്കെതിരെ പരാതിയുമായി നടി

വീട്ടിൽ കയറി വധഭീഷണിയുയർത്തിയ രണ്ട് പേർക്കെതിരെ പേലീസിൽ പരാതി നൽകി തെലുങ്ക് നടി ശ്രീ റെഡ്ഢി. അനധികൃതമായ ആക്രമണം നടത്തിയ പണമിടപാടുകാരനും സഹായിക്കുമെതിരെയാണ് നടി പരാതി നല്കിയത്.

വീട്ടിൽ കയറി തന്നെ രണ്ട് പേർ അക്രമിച്ചെന്ന കേസിൽപണമിടപാടു സ്ഥാപന ഉടമ സുബ്രഹ്മണിക്കും അസിസ്റ്റന്റ് ഗോപിക്കുമെതിരെയാണ് ശ്രീ റെഡ്ഡി പരാതി നൽകിയിരിക്കുന്നത്.

തന്റെ വീട്ടിൽ കയറി വധ ഭീഷണി മുഴക്കിയെന്നും തന്നെ ആക്രമിച്ചെന്നുമാണ് ശ്രീ റെഡ്ഡി പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 21ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു കേസിൽ അറസ്റ്റിലായ സുബ്രഹ്മണി താൻ പൊലീസ് പിടിയിലാകാൻ കാരണം ശ്രീ റെഡ്ഢിയാണെന്ന് ആരോപിച്ചാണ് നടിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ തെലുങ്ക് സിനിമ ലോകത്ത് ജൂനിയർ നടിമാർക്കെതിരായ ചൂഷണങ്ങൾ സംബന്ധിച്ച് ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരൻ, പ്രമുഖ സംവിധായകർ തുടങ്ങി നിരവധിപ്പേർക്കെതിരെ തെളിവുകൾ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം നടത്തിയത്.

തമിഴ് നടൻ വിശാൽ, ലോറൻസ്, ശ്രീകാന്ത്, സംവിധായകൽ സുന്ദർ സി, എആർ മുരുകദോസ് എന്നിവൽക്കെതിരേയും നടി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ചൂഷണങ്ങൾക്കെതിരെ മേൽവസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചിരുന്നു.

Read more topics: # Sri Reddy,# mee too,# assault
Sri Reddy assaulted by financier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES