നടനും സംവിധായകനുമായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീകാന്ത് മുരളി. ഒരുപാട് വര്‍ഷകാലത്തോളം പ്രിയദര്‍ശന്റെ അസോസിയേറ്റ് ആയി താരം പ്രവര്‍ത്തിച്ച ശേഷമായിരുന്നു താരം സ്വതന്ത്രനായി ഒരു സിനിമ സംവിധാനം നിര്‍വഹിച്ചിരുന്നത്. ശ്രീകാന്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2017 ല്‍ പുറത്തിറങ്ങിയ എബി എന്ന സിനിമയായിരുന്നു. അതിന് ശേഷം താരം നിരവധി ശ്രദ്ധേയമായ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാളികള്‍ക്ക് ശ്രീകാന്തിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ സംഗീതയെയും ഏറെ സുപരിചിതമാണ്. ഇരുവരുടെയും പ്രണയ വിവാഹത്തെ കുറിച്ച് താരം ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്
'പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. ഞാനും സംഗീതയും തമ്മില്‍ നല്ല പ്രായ വ്യത്യാസമുണ്ട്. സംഗീതയും ഏട്ടനും തമ്മില്‍ പത്ത് വയസിന് വ്യത്യാസമുണ്ട്. ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് ഒന്നിച്ച് ജീവിക്കണമെന്ന് തീരുമാനമെടുത്തത്. എന്നിട്ട് രക്ഷിതാക്കളോട് പറയുകയായിരുന്നു. അവര്‍ക്ക് രണ്ട് പേരെയും നന്നായിട്ട് അറിയാവുന്നത് കൊണ്ട് അവര്‍ വളരെ ഹാപ്പിയായിരുന്നു. ഞങ്ങള്‍ എപ്പോഴാണ് ഇത് പറയുന്നതെന്ന് കാത്തിരിക്കുകയാണെന്ന നിലയിലായിരുന്നു വീട്ടുകാര്‍. വളരെ പോസിറ്റീവ് ആയിരുന്നു.
മാതാപിതാക്കള്‍ക്ക് ഞങ്ങളെ നന്നായി അറിയാവുന്നത് കൊണ്ട് തീരുമാനമെടുക്കാനുള്ള സമയമായിരുന്നു വേണ്ടത്. അതിനിടെയുള്ള ഗ്യാപ്പില്‍ ഫുള്‍ ഉപദേശമായിരുന്നു. ഒരു കാലകാരന്‍ ആണെങ്കില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ നല്ലൊരു പ്രണയം ഉണ്ടായിരിക്കുമെന്നാണ് സംഗീത പറയുന്നത്. അതാണ് ക്രിയേറ്റീവിറ്റിയായി പുറത്തേക്ക് വരു. പ്രായവ്യത്യാസം നമ്മളൊന്ന് സെറ്റിലാവുന്നതിന് വേണ്ടിയാണ്. ഒരു ഷോ യ്ക്കിടെയാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. സംഗീത തന്നെ മാതാപിതാക്കളോട് സംസാരിച്ചു. ശേഷം സംഗീതയുടെ അച്ഛന്‍ എന്റെ അച്ഛനോട് സംസാരിച്ചു. ഞങ്ങള്‍ ഭയങ്കര റൊമാന്റിക് ആയി സംസാരിക്കാറുണ്ട്' എന്നും ഇരുവരും അഭിമുഖത്തില്‍ വെളിപ്പെടുത്തി.