Latest News

അഞ്ച് വര്‍ഷം എല്ലാവരും ഒന്നിച്ചായിരുന്നു; ഇനി ഞങ്ങള്‍ രണ്ടുവീട്ടില്‍; ഇതുവരെ വാടകയ്ക്കാണ് താമസിച്ചിരുന്നത്; പുതിയ വീട്ടിലേക്ക് മാറിയ സന്തോം വീഡിയോ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ് 

Malayalilife
 അഞ്ച് വര്‍ഷം എല്ലാവരും ഒന്നിച്ചായിരുന്നു; ഇനി ഞങ്ങള്‍ രണ്ടുവീട്ടില്‍; ഇതുവരെ വാടകയ്ക്കാണ് താമസിച്ചിരുന്നത്; പുതിയ വീട്ടിലേക്ക് മാറിയ സന്തോം വീഡിയോ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ് 

പ്രശ്സത നര്‍ത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ പുതിയ വീട്ടിലേക്കു മാറിയ വിശേഷങ്ങളാണ് സൗഭാഗ്യ പുതിയ വ്ളോഗില്‍ പങ്കുവച്ചിരിക്കുകയാണ്.

അടുത്തിടെയായിരുന്നു അര്‍ജുന്റെ ചേട്ടന്‍ അരുണിന്റെ രണ്ടാം വിവാഹം. കൊവിഡ് കാലത്താണ് മാതാപിതാക്കള്‍ക്കൊപ്പം ഭാര്യയേയും അരുണിന് നഷ്ടപ്പെടുന്നത്. അരുണിന്റെ വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം സൗഭാ?ഗ്യ വീഡിയോയായി പങ്കുവെച്ചിരുന്നു. വിദ്യയാണ് അരുണിന്റെ ഭാര്യ. ഇതുവരെ അരുണും മക്കളും അര്‍ജുനും സൗഭാഗ്യയും മകളുമെല്ലാം ഒരുമിച്ചാണ് താമസിച്ചിരുന്നത്


സൗഭാഗ്യയുടെ വാക്കുകള്‍.....

എന്തുകൊണ്ടാണ് വീട് മാറുന്നത്?, വാടകയ്ക്ക് എടുത്ത വീടാണോ?, നിങ്ങള്‍ മാത്രമായാണോ മാറുന്നത്? എന്നൊക്കെ നിരവധി ചോദ്യങ്ങള്‍ പലരും ചോദിച്ചിരുന്നു. ഇതുവരെ ഞങ്ങള്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എല്ലാവരും ഒരുമിച്ചായിരുന്നു. കോവിഡ് സമയത്ത് ഒരോ ബുദ്ധിമുട്ടുകളും വീട്ടില്‍ മരണങ്ങളും സംഭവിച്ചപ്പോഴാണ് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. അഞ്ച് വര്‍ഷമായി എല്ലാവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു. ഞങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് അടക്കം എല്ലാവര്‍ക്കും താമസിക്കാന്‍ സൗകര്യപ്രദമായ വലിയ വീടായിരുന്നു അത്. 

ഇപ്പോള്‍ ആ വീട്ടില്‍ നിന്നും മാറേണ്ട സമയമായി. അരുണ്‍ ചേട്ടനും വിദ്യയ്ക്കും മക്കള്‍ക്കും താമസിക്കാന്‍ പാകത്തിന് ഒരു വീട് നേരത്തേ ഒത്തുവന്നു. ഞങ്ങള്‍ക്ക് വളര്‍ത്ത് മൃഗങ്ങള്‍ ഒരുപാട് ഉള്ളതുകൊണ്ട് വലിയ കോമ്പൗണ്ടും പെറ്റ് ഫ്രണ്ട്‌ലി പരിസരവുമുള്ള വീട് വേണമായിരുന്നു. അത് കിട്ടാന്‍ ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. അങ്ങനൊരു വീട് ഞങ്ങള്‍ക്കും കിട്ടി. സിറ്റിക്കുള്ളിലാണ് വീടെങ്കിലും അതിന്റേതായ തിരക്കുകള്‍ ഒന്നും ഇല്ലാത്ത സ്ഥലത്താണ് ഈ വീട്'

തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്താണ് വീട്. റെയില്‍വേ പാളവും വീടിന് സമീപത്ത് കൂടി പോകുന്നുണ്ട്. ഇത് രണ്ടും ഞങ്ങള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇത് ജാക്ക് പോട്ടാണ്. ഞങ്ങള്‍ മൂന്ന് പേരും മാത്രമെ താമസിക്കാനുള്ളു എന്നതുകൊണ്ട് ഒരുപാട് സ്‌പേസുണ്ട്. നാല് മുറികളാണ്.

വീടിന് ചുറ്റും നിരവധി മരങ്ങളുണ്ട്. വീട്ടിലേക്ക് കയറും മുമ്പ് അരിയും അവശ്യ സാധനങ്ങളും വീട്ടില്‍ കൊണ്ടുവെച്ചു. അത് ഞങ്ങളുടെ ഒരു വിശ്വാസത്തിന്റെ ഭാ?ഗമാണ്. ശേഷമാണ് പഴയ വീട്ടില്‍ നിന്നും സാധനങ്ങളെല്ലാം ഇവിടെ എത്തിച്ചത്. എനിക്കും അര്‍ജുന്‍ ചേട്ടനും പ്രത്യേകം പ്രത്യേകം മുറികളുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് തോന്നും ഭാര്യയ്ക്കും ഭര്‍ത്താവിനും പ്രത്യേകം മുറികളെന്ന്.

ഞങ്ങളുടെ സാധനങ്ങള്‍ സെപ്പറേറ്റായാണ് വെക്കുന്നതും സൂക്ഷിക്കുന്നതും. അതുകൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. നേരത്തെ മുതലുള്ള ശീലമാണ്. ഞങ്ങള്‍ വീട് മാറിയപ്പോള്‍ ഏറ്റവും സങ്കടപ്പെട്ടത് അനുവും കൊച്ചു ബേബിയുമാണെന്നും സൗഭാഗ്യ പറഞ്ഞു. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍ മാത്രമല്ല നൃത്ത അധ്യാപിക കൂടിയാണ് സൗഭാഗ്യ.

താര കല്യാണിന്റെ ഡാന്‍സ് അക്കാദമിയുടെ ചുമതല വഹിക്കുന്നത് അര്‍ജുനും സൗഭാ?ഗ്യയും ചേര്‍ന്നാണ്. ഒരാഴ്ചയായി പുതിയ വീട്ടില്‍ പെറ്റ്‌സിനേയും സാധനങ്ങളും അറേഞ്ച് ചെയ്യുന്ന തിരക്കിലായിരുന്നു സൗഭാ?ഗ്യ.

SowbhagyA venkitesh And family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES