Latest News

ഡ്രമ്മര്‍ ആനന്ദന്‍ ശിവമണിക്ക് ഇന്ന് അറുപതാം പിറന്നാള്‍; സന്നിധാനത്ത് ശബരീശന് മുമ്പില്‍ സംഗീതാര്‍ച്ചന അര്‍പ്പിച്ച് ശിവമണി പിറന്നാള്‍ ആഘോഷിച്ചു

Malayalilife
  ഡ്രമ്മര്‍ ആനന്ദന്‍ ശിവമണിക്ക് ഇന്ന് അറുപതാം പിറന്നാള്‍; സന്നിധാനത്ത് ശബരീശന് മുമ്പില്‍ സംഗീതാര്‍ച്ചന അര്‍പ്പിച്ച്  ശിവമണി പിറന്നാള്‍ ആഘോഷിച്ചു

ഡ്രംസില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന ലോകപ്രശസ്ത ഡ്രമ്മര്‍ ആനന്ദന്‍ ശിവമണി എന്ന ശിവമണിക്ക് ഇന്ന് അറുപതാം പിറന്നാള്‍ പുലര്‍ച്ചെ സന്നിധാനത്ത് ശബരീശന് മുമ്പില്‍ സംഗീതാര്‍ച്ചന അര്‍പ്പിച്ച് ആഘോഷിച്ചു.നിരോധനാജ്ഞയുടെ ഭാഗമായി നടപ്പന്തലിലെ സ്റ്റേജ് നിഷേധിക്കപ്പെട്ടതിനാല്‍ മരാമത്ത് കോംപ്ലക്‌സിലെ തുറന്ന സ്ഥലത്താണ് ശിവമണി സംഗീതാര്‍ച്ചന നടത്തിയത്. പുലര്‍ച്ചെ ആയതിനാലും പരിപാടി വലിയ നടപ്പന്തലില്‍ അല്ലാതിരുന്നതിനാലും പോയ വര്‍ഷങ്ങളിലെ പോലെ ഒരുപാട് ഭക്തജനങ്ങളൊന്നും കേള്‍വിക്കാരായി ഉണ്ടായിരുന്നില്ല. ശിവമണിയെ കാണാനും ഡ്രംസിന്റെ താളം ആസ്വദിക്കാനും എത്തിയവര്‍ ശരണം വിളിച്ച് ഒപ്പം കൂടി.

ഇന്ന് തന്റെ പിറന്നാള്‍ ദിനം ആണെന്ന് ശിവമണി പറഞ്ഞതോടെ ശരണം വിളികള്‍ ' ഹാപ്പി ബര്‍ത്ത് ഡേ ' വിളികള്‍ ആയി മാറി. കടുത്ത അയ്യപ്പഭക്തനായ ശിവമണി 1984 മുതല്‍ മുടങ്ങാതെ മല ചവിട്ടുന്നു.മരക്കമ്പുകള്‍ മുറിച്ചെടുത്ത് പാത്രത്തില്‍ താളം പിടിച്ചായിരുന്നു ഭഗവാനു മുമ്പിലെ ആദ്യത്തെ സംഗീതാര്‍ച്ചന.

1959 ഡിസംബര്‍ ഒന്നാം തീയതി കൊട്ടു വിദ്വാന്‍ എം.എസ് ആനന്ദിന്റെ മകനായി ചെന്നൈയില്‍ ജനിച്ച ശിവമണി ഏഴാമത്തെ വയസ്സില്‍ സംഗീത ലോകത്തേക്ക് ഇറങ്ങി. തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം അയ്യപ്പസ്വാമിയാണ് എന്ന് വിശ്വസിക്കുന്ന ശിവമണി ഭഗവാന്റെ കൃപയ്ക്ക് നന്ദി പറഞ്ഞാണ് സംഗീതാര്‍ച്ചന അവസാനിപ്പിച്ചത്. ശബരിമലയിലെ പരിസ്ഥിതി സംരക്ഷിക്കണമെന്നും പ്ലാസ്റ്റിക് ഉപേക്ഷിക്കണമെന്നും ഭക്തരോട് ആവശ്യപ്പെടാനും ശിവമണി മറന്നില്ല.

Shivamani-sabarimala-60th-birthday- celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES