മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ് ശിവജി ഗുരുവായൂർ. അറബിക്കഥ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്റെ കടന്ന് വരവ്. ഏകദേശ്ം 250 ലധികം ചിത്രങ്ങളിലായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഇടയിൽ എന്നും അദ്ദേഹം സജീവമായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സഹായമഭ്യർഥിച്ച് കൊണ്ട് താരം പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
പത്ത് പതിമൂന്ന് വർഷമായി മലയാള പ്രൊഫഷണൽ നാടകവേദികളിൽ നിരന്ന നിന്നിരുന്ന സിനി എന്ന കലാകാരിക്ക് വേണ്ടിയാണ്. ഇപ്പോൾ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പരിശോധനയെ തുടർന്ന് വയറ്റിൽ ഒരു മുഴ കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്. ട്യൂമറിന്റെ ഏറ്റവും വലിയ ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അതിന് വേണ്ടി ഉള്ള ശസ്ത്രക്രിയക്ക് രണ്ടര ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. മൂന്ന് മക്കളാണ് സിനി ഉള്ളത്. കേറി കിടക്കാൻ കിടപ്പാടം പോലും ഇല്ല അവസ്ഥയാണ് സിനി എന്ന അഭിനേത്രി ഇപ്പോൾ നേരിടുന്നതും. എന്നാൽ സന്മനസ്സുള്ളവർ ചെറിയ ചെറിയ സഹായങ്ങൾ നൽകി കൊണ്ട് തന്നെ ആ മകകളുടെ കരച്ചിലിന് ഒരു ആശ്വാസം പകരണം എന്നുമാണ് വീഡിയോയിലൂടെ താരം പറയുന്നതും.