Latest News

നടന്‍ റിയാസ് ഖാന്റെ മരുമകള്‍ മരിയ പത്ത് വയസുകാരിയുടെ അമ്മ; ഷാരിഖിന്റെ പ്രണയകഥ പുറത്ത് വരുമ്പോള്‍ യഥാര്‍ത്ഥ ഹിറോ മലയാളികളുടെ മനസില്‍ വില്ലനായി ഇടംപിടിച്ച നടനെന്ന് സോഷ്യല്‍മീഡിയ

Malayalilife
നടന്‍ റിയാസ് ഖാന്റെ മരുമകള്‍ മരിയ പത്ത് വയസുകാരിയുടെ അമ്മ; ഷാരിഖിന്റെ പ്രണയകഥ പുറത്ത് വരുമ്പോള്‍ യഥാര്‍ത്ഥ ഹിറോ മലയാളികളുടെ മനസില്‍ വില്ലനായി ഇടംപിടിച്ച നടനെന്ന് സോഷ്യല്‍മീഡിയ

പുനര്‍ വിവാഹമെന്നു കേട്ടാല്‍ തന്നെ പലരും നെറ്റിചുളിക്കും. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഇനി ആദ്യ വിവാഹത്തില്‍ മക്കള്‍ കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചപ്പാടും നിലപാടുമായിരുന്നു നടന്‍ റിയാസ് ഖാന്റെ മകന്‍ ഷാരിഖിന്. പ്രണയം തോന്നിയ പെണ്‍കുട്ടി വിവാഹിതയാണെന്നും പത്തു വയസുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്നും തിരിച്ചറിഞ്ഞിട്ടും തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും കുടുംബങ്ങളുടെ ആശീര്‍വാദത്തോടെ ജീവിതത്തിലേക്ക് വരവേല്‍ക്കുകയായിരുന്നു ഷാരിഖ് ഹസ്സന്‍ എന്ന യുവ നടന്‍ ചെയ്തത്. സാധാരണ സെലിബ്രേറ്റികള്‍ക്ക് പിന്നാലെ ആരാധകരായി നിരവധി പെണ്‍കുട്ടികള്‍ പിന്നാലെയുണ്ടാകും. വിവാഹം കഴിപ്പിക്കാന്‍ തയ്യാറായി പെണ്‍കുട്ടികളുടെ മാതാപിതാക്കളും ഉണ്ടാകും.

എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായി ഒരു കുഞ്ഞിന്റെ അമ്മയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ആദ്യ വിവാഹം സമ്മാനിച്ച ദുരനുഭവത്തിന്റെ വേദനയില്‍ നിന്നും കരകയറവേയാണ് മരിയ ജെന്നിഫര്‍ എന്ന പെണ്‍കുട്ടിയെ തേടി ഷാരിഖിന്റെ പ്രണയാഭ്യര്‍ത്ഥന എത്തിയത്. അപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത ആശയക്കുഴപ്പിത്തിലായിരുന്നു മരിയ ഉണ്ടായിരുന്നത്. എന്നാല്‍ തന്റെ മകളെ സ്വന്തം മകളെ പോലെ സ്നേഹിക്കാനും ഒപ്പമിരുത്താനും ഷാരിഖ് കാണിച്ച മനസും അതിനുള്ള സ്നേഹവുമാണ് മരിയയെ ഷാരിഖിലേക്ക് അടുപ്പിച്ചത്. മകളെ ഒറ്റയ്ക്ക് വളര്‍ത്തുവാന്‍ മരിയ ഏറെ പ്രയാസപ്പെട്ടിരുന്നു.

രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്റെ മകളെ അംഗീകരിക്കുന്ന ആളായിരിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ മരിയയ്ക്ക്. എന്നാല്‍ ദൈവനിശ്ചയം പോലെ ഷാരിഖ് തന്നേക്കാള്‍ മകളെ കെയര്‍ ചെയ്യുന്നത് കണ്ടപ്പോള്‍ പ്രണയത്തിനും വിവാഹത്തിനും സമ്മതം മൂളുകയായിരുന്നു മരിയ. ഷാരിഖിലൂടെ മകള്‍ക്ക് ഒരച്ഛനെ മാത്രമല്ല ലഭിച്ചത്, ഷാരിഖിന്റെ മാതാപിതാക്കളായ റിയാസ് ഖാനും ഭാര്യ ഉമയും സ്വന്തം കൊച്ചുമകളെ പോലെയാണ് മരിയയുടെ മകളെ കൊണ്ടുനടക്കുന്നത്. മാതാപിതാക്കളും സംശയമോ ആശയക്കുഴപ്പമോ ഇല്ലാതെ വിവാഹത്തിനു സമ്മതിച്ചപ്പോള്‍ മരിയയുടെ ഏറ്റവും വലിയ ടെന്‍ഷന്‍ മാധ്യമങ്ങളെ കുറിച്ചോര്‍ത്തായിരുന്നു. ചെന്നു കയറാന്‍ പോകുന്നത് ഒരു വലിയ സെലിബ്രേറ്റി കുടുംബത്തിലേക്ക് ആയതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എങ്ങനെയായിരുക്കും വാര്‍ത്തകള്‍ വരികായെന്നോര്‍ത്ത് വലിയ ഭയത്തിലായിരുന്നു മരിയ. എന്നാല്‍ അപ്പോഴൊക്കെ മരിയയെ ചേര്‍ത്തു പിടിയ്ക്കുകയായിരുന്നു ഷാരൂഖ്.

തുടര്‍ന്നാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് ഷാരിഖിന്റെയും മരിയയുടേയും വിവാഹം നടന്നത്. ഹിന്ദു ആചാര പ്രകാരവും, ക്രിസ്ത്യന്‍ ആചാര പ്രകാരവും എല്ലാം നടന്ന വിവാഹത്തിന്റെയും മറ്റ് ചടങ്ങുകളുടെയും എല്ലാം ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴൊന്നും മരിയയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നില്ല. വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോഴാണ് നവദമ്പതികള്‍ ആദ്യമായി മനസു തുറന്നത്. അപ്പോഴാണ് അതുവരെ കിട്ടാത്ത സോഷ്യല്‍ മീഡിയ ശ്രദ്ധയും സ്വീകാര്യതയും ഷാരിഖിന് ഇപ്പോള്‍ കിട്ടിത്തുടങ്ങിയത്. നിങ്ങള്‍ വില്ലന്റെ മകന്‍ അല്ല, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ എന്നാണ് നടന്റെ തമിഴ് ആരാധകര്‍ ഒരേ സ്വരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. വിവാഹത്തിന് ശേഷം ഷാരിഖും മറിയയും നല്‍കിയ അഭിമുഖത്തിന് ശേഷമാണ് ഈ പ്രശംസയുടെ ഒഴുക്കുകള്‍ തുടരുന്നത്.

പെന്‍സില്‍, ഡോണ്‍, ജിഗിരി ദോസ്ത്, നേട്ര് ഇന്ത നേരം തുടങ്ങിയ തമിഴ് സിനിമകളില്‍ ഷാരിഖ് ഹസന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ബിഗ് ബോസ് സീസണ്‍ 2 യില്‍ മത്സരിച്ചതിന് ശേഷമാണ് ഷാരിഖിന് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചത്. നിലവില്‍ റിസോര്‍ട്ട് എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ് നടന്‍

Shariq Hassan Maria Interview

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക