പാര്‍വ്വതിയല്ല രാജിവയ്‌ക്കേണ്ടത്; പുറത്ത് പോകേണ്ടത് ഇടവേള ബാബുവും ഇന്നസെന്റുമാണ്: ഷമ്മി തിലകന്‍

Malayalilife
topbanner
പാര്‍വ്വതിയല്ല രാജിവയ്‌ക്കേണ്ടത്; പുറത്ത് പോകേണ്ടത് ഇടവേള ബാബുവും ഇന്നസെന്റുമാണ്: ഷമ്മി തിലകന്‍

ടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു നടി ഭാവനയ്‌ക്കെതിരെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ കോലാഹലം ഇനിയും കെട്ടടങ്ങിയിട്ടില്ല. അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് മരിച്ചുപോയവര്‍ തിരികേ വരില്ലല്ലോ അതുപോലെയാണ് ഭാവനയുടെ കാര്യമെന്നാണ് ഇടവേള ബാബു പറഞ്ഞത്. ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി അമ്മയിലെ തന്റെ അംഗത്വം രാജി വയ്ക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്കിലൂടെയായിരുന്നു ഇടവേള ബാബുവിനെതിരെ രൂക്ഷപ്രതികരണവുമായി എത്തിയ പാര്‍വതി താന്‍ രാജിവെയ്ക്കുന്ന വിവരവും അറിയിച്ചത്. ഇപ്പോഴിതാ പാര്‍വതിയെ അഭിനന്ദിച്ചും അമ്മ സംഘടനയിലെ ചിലരെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍.

യഥാര്‍ഥത്തില്‍ പാര്‍വതിയല്ല അമ്മയില്‍ നിന്ന് രാജി വയ്ക്കേണ്ടതെന്നാണ് ഷമ്മി തിലകന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇടവേള ബാബുവും ഇന്നസെന്റുമാണ് സംഘടനയില്‍ നിന്ന് പുറത്തുപോകേണ്ടതെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചാനല്‍ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പാര്‍വതി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണ്. പക്ഷേ രാജിവെക്കേണ്ടത് അവരല്ല, അവര്‍ നല്ലൊരു നടിയാണ്, വ്യക്തിത്വമുള്ള പെണ്‍കുട്ടിയാണ്. അവര്‍ പറഞ്ഞതുപോലെ പുറത്തു പോകേണ്ടത് ഇടവേള ബാബുവാണ്. അതോടൊപ്പം മുന്‍ പ്രസിഡന്റായിരുന്ന ഇന്നസെന്റും. അച്ഛന്‍ തിലകനെതിരെ മുമ്പ് നിലകൊണ്ടവരാണവര്‍.

ഇടവേള ബാബു അഭിമുഖത്തില്‍ മരിച്ചവരെ എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞത് തിലകനെ കുറിച്ചുകൂടിയാണെന്ന് ഞാന്‍ കാണുന്നു. സംഘടന ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളൊരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ആരെയും പുറത്താക്കാനുള്ള അധികാരം സംഘടനയില്‍ ആര്‍ക്കും തന്നെയില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

Read more topics: # Shammi thilakan,# parvathy,# Edavela Babu,# AMMA
Shammi thilakan supports parvathy

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES