ലോകം മുഴുവന്‍ കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. പുസ്തക വായനയില്‍ മുഴുകിയിരിക്കുന്ന സെയ്ഫ് അലിഖാനും വാര്‍േഢ്രാബ് വൃത്തിയാക്കുന്ന ദീപിക പദുക്കോണിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നിലെ കലാകാരനെ പുറത്ത് കൊണ്ട് വന്നിരിക്കുകയാണ് ബോളിവുഡിലെ സ്വന്തം മസില്‍ ഖാനായ സല്‍മാന്‍ ഖാന്‍. മൂക്കും വായും മറച്ച സ്ത്രീയുടെയും പുരുഷന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നില്‍ സല്‍മാന്‍ ഖാന്‍ പങ്കുവച്ചിരിക്കുന്നത്.
അതോടൊപ്പം നമ്മുടെ സംസ്‌ക്കാരത്തില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും നല്ല കാര്യമാണ് നമ്മള്‍ വസ്ത്രം ധരിക്കുന്ന രീതിയെന്ന് താരം വീഡിയോയില്‍ പറയുന്നുമുണ്ട്. അതോെടാപ്പം താരം മാസ്‌ക്ക് ധരിക്കേണ്ട ആവശ്യകഥയെക്കുറിച്ചും പറയുന്നുമുണ്ട്.കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏറെ പ്രതിസന്ധികളാണ് സിനിമ മേഘലകളില്‍ തുടരുന്നത്. സിനിമകളുടെ ചിത്രീകരണങ്ങള്‍ എല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്.