ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് കുറച്ചുകാലമായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കാരണം ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ നിരന്തര ഭീഷണികള്‍ കാരണം വലിയ പ്രതിസന്ധിയെയാണ് സല്ലു നേരിടുന്നത്. ഇപ്പോള്‍, സല്‍മാനെതിരെ വധഭീഷണി മുഴക്കുക എന്നത് ഒരു ഹോബിയായി മാറിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സല്‍മാന്‍ ഖാന്‍ ഭീഷണി എത്തിയത് രണ്ട് കോടി ആവശ്യപ്പെട്ടു കൊണ്ടാണ്. മുംബൈ ട്രാഫിക് പൊലീസിലാണ് പുതിയ ഭീഷണി സന്ദേശം എത്തിയത്.
സംഭവത്തില്‍ മുംബൈയിലെ വര്‍ളി സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് കോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാനെ കൊലപ്പെടുത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. സല്‍മാന്‍ ഖാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകനുമെതിരേ നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 20 -കാരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ഗുര്‍ഫാന്‍ ഖാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന യുവാവിനേയാണ് പോലീസ് പിടികൂടിയത്. നേരത്തെ സമാനമായ ഭീഷണി സന്ദേശത്തില്‍ 24-കാരനായ പച്ചക്കറി വില്‍പ്പനക്കാരനെ പോലീസ് ജംഷഡ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 5 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു അന്ന് ഭീഷണി സന്ദേശം ലഭിച്ചത്. കൊല്ലപ്പെട്ട എന്‍സിപി നേതാവും മഹാരാഷ്ട്രാ മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖിയുടെ മകനാണ് എം.എല്‍.എ.യായ സീഷാന്‍ സിദ്ദിഖി. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സീഷാന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അതിനിടെ തുടരെ തുടരെയുള്ള വധഭീഷണിക്ക് പിന്നാലെ നടന്‍ സല്‍മാന്‍ ഖാന്റെ സുരക്ഷയില്‍ വലിയ രീതിയിലുള്ള ആശങ്ക ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ നടനായി കോടികള്‍ മുടക്കി പുതിയ കാര്‍ എത്തിച്ചിരിക്കുകയാണ്. 1.32 കോടി രൂപ വിലവരുന്ന വെളള നിറത്തിലുള്ള മെഴ്സിഡസ് ബെന്‍സ് ജിഎല്‍എസ് ആണ് വാങ്ങിയിരിക്കുന്നത്.
സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിപുതിയ കാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. മാല അണിയിച്ച കാറില്‍ പൂജ ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് മുന്നിലാണ് കാര്‍ ഉള്ളത്. ദുബായില്‍ നിന്നാണ് കാര്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് നിസാന്റെ 'പട്രോള്‍' എസ്യുവി ദുബായില്‍ നിന്ന് സല്‍മാന്‍ ഇറക്കുമതി ചെയ്തത്. രണ്ടുകോടി രൂപയാണ് ഇതിന്റെ വില. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബെന്‍സ് ജിഎല്‍എസ് ഇറക്കുമതി ചെയ്തത്. വെടിയുണ്ടയെ ചെറുക്കാന്‍ ശേഷിയുള്ള കാറാണ് എത്തിച്ചിരിക്കുന്നത്.