കൂടെ അഭിനയിക്കുന്നവരെക്കൂടി പരിഗണിച്ചാണ് മമ്മൂട്ടി മുന്നേറുന്നത്. അദ്ദേഹത്തിനൊപ്പം അരങ്ങേറിയ സംവിധായകരും പുതുമുഖ താരങ്ങളുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് വാചാലരായിരുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗില്‍ നീനയെന്ന പോലീസ് ഓഫീസറായി അഭിനയിക്കാന്‍ ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നത് മമ്മൂട്ടിയായിരുന്നുവെന്ന് ഷംന കാസിം തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തെ നോക്കി ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടിയല്ലെന്നും കഥാപാത്രമായി കണ്ടാല്‍ മതിയെന്നും പറഞ്ഞാണ് ആ രംഗം പൂര്‍ത്തിയാക്കിയതെന്നും താരം പറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഇപ്പോള്‍ തിയേറ്ററുകളിലേക്കെത്തിയിട്ടുണ്ട്.
വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ സലീം കുമാറിന്റെ വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇതേക്കുറിച്ച് മനസ്സിലാക്കിയ മമ്മൂട്ടി താരദമ്പതികള്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. 21മാത്തെ വിവാഹ വാര്‍ഷികമായിരുന്നു ഇവര്‍ ആഘോഷിച്ചത്. പോക്കിരിരാജയിലെപ്പോലെ തന്നെ ഹാസ്യ പ്രധാനമായ കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്. വിനയപ്രസാദ്, ഷംന കാസിം, വൈശാഖ്, ഉദയ്കൃഷ്ണ, മധുരരാജയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരെല്ലാം ചേര്‍ന്നാണ് ആഘോഷം നടത്തിയത്. സലീം കുമാറിനോടൊപ്പം സുനിതയും ലൊക്കേഷനിലേക്ക് എത്തിയിരുന്നു.
കേക്ക് മുറിച്ച് അന്യോന്യം വിതരണം ചെയ്തും മറ്റുള്ളവര്‍ക്ക് നല്‍കിയുമാണ് ഇവര്‍ ഇത്തവണത്തെ വിവാഹ വാര്‍ഷികം ആഘോഷമാക്കി മാറ്റിയത്. ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു സലീം കുമാറിന്‍രെ മറുപടി. മമ്മൂട്ടിയായിരുന്നു ആഘോഷത്തിന് മുന്നിലുണ്ടായിരുന്നത്. അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചുമൊക്കെ നേരത്തെ തന്നെ സലീം കുമാര്‍ വാചാലനായിരുന്നു.ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചതിന് ശേഷമാണ് അദ്ദേഹം നന്ദിവാക്കുകള്‍ കുറിച്ചത്. തന്റെയും സുനിതയുടെയും 21ാം വിവാഹ വാര്‍ഷികം മധുരരാജയുടെ ലൊക്കേഷനില്‍ വെച്ച് ആഘോഷിച്ചുവെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ആഘോഷ ചിത്രങ്ങള്‍ ഇതിനോടകം തന്നെ തംരഗമായി മാറിക്കഴിഞ്ഞു.