Latest News

ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം 'സാഹോ അടുത്ത ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും

Malayalilife
  ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം 'സാഹോ അടുത്ത ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും

ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രമായ 'സാഹോ അടുത്ത ഓഗസ്റ്റ്‌ 15ന് റിലീസ് ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍. 'ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന 'സാഹോ'യ്‌ക്ക് മൂന്ന് വ്യത്യസ്‌ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

'റണ്‍ രാജാ റണ്‍' എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് 'സാഹോ'യുടെ സംവിധാനം നിര്‍വഹിക്കുന്നത്. വിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള നടന്‍ ലാല്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്യുന്നുണ്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്‌ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ത്രയം സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വ്വഹിക്കുന്നത്

Saaho - Official Hindi Teaser -Prabhas-Sujeeth -release-august

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES