Latest News

ഇ ഡി എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ നിഖിലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'സ്‌പൈ'; ന്യു ഡല്‍ഹിയില്‍ സുഭാഷ് ചന്ദ്ര ബോസ് സ്റ്റാച്യുവിന് സമീപം ടീസര്‍ ലോഞ്ച് നടന്നു

Malayalilife
 ഇ ഡി എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ നിഖിലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'സ്‌പൈ'; ന്യു ഡല്‍ഹിയില്‍ സുഭാഷ് ചന്ദ്ര ബോസ് സ്റ്റാച്യുവിന് സമീപം ടീസര്‍ ലോഞ്ച് നടന്നു

നിഖിലിന്റെ വന്‍ പ്രതീക്ഷയില്‍ ഒരുങ്ങുന്ന നാഷണല്‍ ത്രില്ലര്‍ ചിത്രം 'സ്‌പൈ' മറഞ്ഞിരിക്കുന്ന കഥയും  സുഭാഷ് ചന്ദ്ര ബോസിന്റെ രഹസ്യങ്ങളും സംസാരിക്കുന്ന ചിത്രമാണ്. പ്രശസ്ത എഡിറ്റര്‍ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരന്‍തേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ കെ രാജശേഖര്‍ റെഡ്ഢിയാണ് നിര്‍മിക്കുന്നത്. 

ഡല്‍ഹിയില്‍ ചരിത്ര പ്രധാനമായ ഒരു സംഭവമാണ് സാക്ഷ്യം വഹിച്ചത്. രാജ് പതില്‍ മെയ് 15ന് ടീസര്‍ ലോഞ്ച് നടന്നു.  ചരിത്രത്തില്‍ ആദ്യമായി ഈ വേദിയില്‍ വെച്ച് നടക്കുന്ന ആദ്യ ടീസര്‍ ലോഞ്ച് ചടങ്ങ് കൂടിയാണ് ഇത്. 

ആമസോണും സ്റ്റാര്‍ നെറ്റ് വര്‍ക്കും ചേര്‍ന്ന് 40 കോടിയോളം രൂപയ്ക്കാണ് നോണ്‍ തീയേറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.  നിഖിലിന്റെ കരിയറില്‍ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങള്‍ കാണുകയും അതില്‍ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജൂണ് 29ന് ചിത്രം തീയേറ്ററില്‍ എത്തും. 

ഐശ്വര്യ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കുറച്ച് നാളുകള്‍ക്ക് ശേഷം ആര്യന്‍ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. നിഖില്‍ സിദ്ധാര്‍ത്ഥ, അഭിനവ് ഗോമതം, മാര്‍ക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെന്‍ ഗുപ്ത, നിതിന്‍ മെഹ്ത, രവി വര്‍മ്മ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.  ഒരു മുഴുനീള ആക്ഷന്‍ സ്‌പൈ ത്രില്ലറാണ് ചിത്രമെന്ന് നിര്‍മാതാവ് കെ രാജശേഖര്‍ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. റൈറ്റര്‍ - അനിരുദ്ധ് കൃഷ്ണമൂര്‍ത്തി, മ്യുസിക് - ശ്രീചരന്‍  പകല, വിശാല്‍ ചന്ദ്രശേഖര്‍, ആര്‍ട് - അര്‍ജുന്‍ സുരിഷെട്ടി  പി ആര്‍ ഒ - ശബരി

Read more topics: # സ്‌പൈ
SPY Teaser Malayalam Nikhil Siddharth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES