കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി തെന്നിന്ത്യന്‍ നടന്മാരായ രാഘവ ലോറന്‍സ്, എസ്.ജെ സൂര്യ എന്നിവര്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ നടന്ന പ്രെസ്സ് മീറ്റില്‍ ഷൈന്‍ ടോം ചാക്കോയും പങ്കെടുത്തു. ചിത്രം ആരംഭിക്കുന്നത് തന്നെ ഷൈനില്‍ നിന്നാണെന്നും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത ലോറെന്‍സിനെ ആകും കാര്‍ത്തിക് സുബ്ബരാജ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നതെന്നും വ്യക്തമാക്കി. ഞാന്‍ ഡയറക്ടര്‍ ആയത് സിനിമാ നടന്‍ ആകാന്‍ വേണ്ടി ആണെന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ എന്നെ ഏറ്റവും ഞെട്ടിച്ചത് മലയാളി കൂടിയായ നിമിഷാ സജയന്റെ അഭിനയ പ്രകടനം ആണെന്നും എസ്.ജെ.സൂര്യ വ്യക്തമാക്കി. കാര്‍ത്തിക് വിളിച്ചപ്പോള്‍ ജിഗര്‍തണ്ട രണ്ടാം ഭാഗം എന്നറിഞ്ഞിരുന്നില്ല എന്നും താന്‍ ആദ്യമായി ഡബ്ബ് ചെയ്ത തമിഴ് സിനിമയാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.നവംബര്‍ 10 ന് ദിപാവലി റിലീസായി എത്തുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ബുക്ക് മൈ ഷോയില്‍ ആരംഭിച്ചു.
1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍തണ്ട രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്.സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ട്രെയിലറിന് 19 മില്യണില്‍ പരം കാഴ്ചക്കാരാണ് മൂന്നു ദിവസത്തിനുള്ളില്‍ ലഭിച്ചത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.