മലയാളികളുടെ അവതാരക സങ്കൽപങ്ങളെ അപ്പാടെ മാറ്റിമറിച്ച വ്യക്തിയാണ് നടിയുമായ രഞ്ജിനി ഹരിദാസ്. യുവത്വങ്ങൾക്കിടയിൽ താരത്തിന്റെ ഇംഗ്ലീഷും മലയാളവും ചേര്‍ത്തുള്ള അവതരണ ശൈലി ഹര മാകുകയും ചെയ്‌തിരുന്നു. ടെലിവിഷൻ അവതാരക,മോഡൽ, അഭിനേത്രി , വ്‌ളോഗർ എന്നിവയിൽ ശോഭിക്കുന്ന താരം ഇപ്പോൾ നടത്തിയ പുത്തൻ ഫോട്ടോഷൂട് ചിത്രങ്ങൾ ഏറെ വൈറലായി മാറിയിരിക്കുകയാണ്.
വധുവായി അണിഞ്ഞൊരുങ്ങിയ രഞ്ജിനിയുടെ വ്യത്യസ്ത വേഷങ്ങളിൽ ഉള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ഡിസൈന്‍ ആഡ്‌സ് വെഡ്ഡിംഗ്‌സിനായാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഉനൈസ് മുസ്തഫയാണ് . രഞ്ജിനി ഈ ഫോട്ടോഷൂട്ടില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തിയിരിക്കുന്നത്.
വ്യക്തമായ അഭിപ്രായങ്ങളും നിലപാടുകളും തുറന്നടിക്കുന്ന രഞ്ജിനി പലപ്പോഴും വാർത്തകളിൽ ഇടം നേടുകയും ചെയ്യാറുണ്ട്. രഞ്ജിനിയുടെ കരിയറിൽ മറ്റൊരു വഴികൂടിയായിരുന്നു ബിഗ്ബോസ് എന്ന റിയാലിറ്റി ഷോ. ആധുനിക മലയാള ഭാഷയുടെ മാതാവ് കൂടിയാണ് രഞ്ജി എന്നുമാണ് ഇപ്പോൾ അറിയപ്പെടുന്നു.വിമർശനങ്ങളും ട്രോൾ ആക്രമണങ്ങളും ഇരയായ താരം ഇന്നും മലയാളികളുടെ പ്രിയ അവതാരക കൂടിയാണ്.