പ്രായമൊക്കെ വെറും നമ്പര്‍ മാത്രമെന്ന് തെളിയിച്ച് ബോളിവുഡിലെ എവര്‍ഗ്രീന്‍ സുന്ദരി; 69 വയസിലും 20 മിനിറ്റോളം വേദിയില്‍ നൃത്തച്ചുവടുകളുമായി നടി രേഖ; ഐഐഎഫ്എ അവാര്‍ഡ് വേദിയെ താരം ഇളക്കിമറിച്ചപ്പോള്‍

Malayalilife
പ്രായമൊക്കെ വെറും നമ്പര്‍ മാത്രമെന്ന് തെളിയിച്ച് ബോളിവുഡിലെ എവര്‍ഗ്രീന്‍ സുന്ദരി; 69 വയസിലും 20 മിനിറ്റോളം വേദിയില്‍ നൃത്തച്ചുവടുകളുമായി നടി രേഖ; ഐഐഎഫ്എ അവാര്‍ഡ് വേദിയെ താരം ഇളക്കിമറിച്ചപ്പോള്‍

പ്രായത്തെ വെല്ലുന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരില്‍ പ്രധാനിയാണ് വെറ്ററന്‍ ബോളിവുഡ് നടിയായ രേഖ. 'ഉംറാവു ജാന്‍,' 'സില്‍സില,' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ നല്‍കി രേഖ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയ അഭിനേത്രിയാണ് താരം. ഇപ്പോളിതാ തന്റ മനോഹരമായ ഡാന്‍സ് പ്രകടനത്തിലൂടെ പ്രേക്ഷകരെ ഒന്നടക്കം വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ 69കാരി. പ്രായം വെറുമൊരു സംഖ്യയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച താരം ഐഐഎഫ്എ അവാര്‍ഡ ഇവന്റിന് ഊര്‍ജ്ജം പകര്‍ന്നു. 

അബുദാബിയില്‍ നടന്ന താരനിബിഡമായ സദസ്സിലാണ് രേഖയുടെനൃത്തം അരങ്ങറിയത്. ഹേമമാലിനി, ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍, ബോബി ഡിയോള്‍, വിക്കി കൗശല്‍, ഷാഹിദ് കപൂര്‍, കൃതി സനോണ്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

മനോഹരമായ അനാര്‍ക്കലി വസ്ത്രം ധരിച്ച് വേദിയിലെത്തിയ രേഖ സഹ നര്‍ത്തകര്‍ക്കൊപ്പം 20 മിനിറ്റിലധികം നോണ്‍സ്റ്റോപ്പായി നൃത്തച്ചുവടുകള്‍ വച്ചാണ് സദസ്സിന്റെ കയ്യടി നേടിയത്. ഐഐഎഫ്എയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് താരത്തിന്റെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പങ്കിട്ടു. ''ഐക്കോണിക്- എവര്‍ഗ്രീന്‍ രേഖ ഐഐഎഫ്എ അവാര്‍ഡ് 2024 ന്റെ വേദിയില്‍ അതിശയകരമായ പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ രാത്രി പ്രകാശിക്കുന്നു,'' എന്നാണ് വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്.

വീഡിയോയില്‍, ഗൈഡ് (1965) എന്ന ചിത്രത്തിലെ ലതാ മങ്കേഷ്‌കറിന്റെ പിയാ തോസെ നൈനാ ലഗേ രേ എന്ന ഗാനത്തിന് അനുസരിച്ച് രേഖ നൃത്തം ചെയ്യുന്നതായി കാണാം.  മുഗള്‍-ഇ-അസം (1960) എന്ന ചിത്രത്തിലെ മോഹെ പംഘത് പേ, വോ കൗന്‍ തി (1964) എന്ന ചിത്രത്തിലെ ലഗ് ജാ ഗലേ,  മിസ്റ്റര്‍ നട്വര്‍ലാല്‍ (1979) എന്ന ചിത്രത്തിലെ പര്‍ദേശിയ യേ സച്ച് ഹേ പിയ എന്നീ ഗാനരംഗങ്ങള്‍ക്കു അനുസരിച്ചും അവര്‍ ചുവടുവച്ചു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by IIFA Awards (@iifa)

Read more topics: # രേഖ
Rekha stuns with her 20 minute performance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക