വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍. കങ്കണയും ഋത്വിക് റോഷനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചും വാര്‍ത്തകളില്‍ നിറഞ്ഞ രംഗോലി പുതിയൊര വിവാദത്തില്‍ പെട്ടിരിക്കുകയാണ്.മകന്‍ അര്‍ഹാനൊപ്പമുള്ള ചിത്രം പങ്കുവെച്ച മലൈക അറോറയെക്കുറിച്ച് രംഗോലി ട്വീറ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദമാകുന്നത്.
കിടക്കയില്‍ കിടന്ന് മകന്‍ അര്‍ഹാനൊപ്പമുള്ള ചിത്രംമോഡലും നടിയുമായ മലൈക അറോറ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. 'അമ്മയുടെ കാര്യങ്ങള്‍ വേണ്ടതു പോലെ ചെയ്യാന്‍ മകന്‍ സന്മനസ് കാട്ടുമ്പോള്‍' എന്നൊരു കുറിപ്പും മലൈക ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. ഇപ്പോള്‍ ഇതേ ചിത്രം മറ്റൊരു തലക്കെട്ടില്‍ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ സഹോദരി രംഗോലി.
'ഇതാണ് ആധുനിക ഇന്ത്യന്‍ അമ്മ, നന്നായിരിക്കുന്നു,' എന്ന കമന്റോടെയാണ് രംഗോലി ചിത്രം പങ്കുവെച്ചത്. ഇതോടെ രംഗോലിയുടെ കമന്റ് മലൈകയെ പരിഹസിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആരാധകരില്‍ പലരും രംഗത്ത് എത്തുകയായിരുന്നു. ഇതോടെ വിശദീകരണവുമായി രംഗോലി എത്തി. മലൈകയെക്കുറിച്ച് അനാവശ്യം പറയുന്നത് മറ്റുള്ളവരാണെന്നും താരത്തെ 'ആധുനിക അമ്മ' എന്നാണ് താന്‍ അഭിസംബോധന ചെയ്തതെന്നും രംഗോലി ചൂണ്ടിക്കാട്ടി.
ആളുകള്‍ പറയുന്ന പോലെ മോശം കാര്യങ്ങള്‍ ആ ചിത്രത്തിലുണ്ടോയെന്ന് ഞാനും അദ്ഭുതപ്പെടുന്നുവെന്നും കാര്യങ്ങള്‍ കൂടുതല്‍ ചിന്തിച്ച് അധികവായന നടത്തുന്നത് നല്ലതല്ലെന്നും രംഗോലി പ്രതികരിച്ചു. എന്നാല്‍, മലൈകയെ പരിഹസിക്കുക തന്നെയാണ് രംഗോലി ചെയ്യുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.