Latest News

നടി രമ്യ പാണ്ഡ്യന്‍ വിവാഹിതയാകുന്നു; ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ രമ്യയെ താലി ചാര്‍ത്തുന്നത് യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവല്‍ ധവാന്‍

Malayalilife
 നടി രമ്യ പാണ്ഡ്യന്‍ വിവാഹിതയാകുന്നു; ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ രമ്യയെ താലി ചാര്‍ത്തുന്നത് യോഗ ട്രെയിനറും ലൈഫ് കോച്ചുമായ ലോവല്‍ ധവാന്‍

മ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചതയായ നടി രമ്യ പാണ്ഡ്യന്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസം എട്ടിന് ഋഷികേശിലായിരിക്കും വിവാഹമെന്നും തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗ ട്രെയിനറും ലൈഫ് കോച്ചുമാച്ചുമായ ലോവല്‍ ധവാനാണ് വരനെന്നാണ് ലഭിക്കുന്ന സൂചന....

ലോകത്തിന്റെ യോഗ തലസ്ഥാനം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. തമിഴ് മാധ്യമങ്ങളാണ് ഇപ്പോള്‍ ഇവരുടെ വിവാഹവും വിവാഹ തീയതിയും സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.ബംഗളൂരിവിലെ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററിലെ യോഗ ട്രെയിനറാണ് ലോവല്‍ ധവാന്‍. കഴിഞ്ഞ വര്‍ഷമാണ് രമ്യ യോ?ഗ പരിശീലനത്തിനായി അവിടെ ജോയിന്‍ ചെയ്തത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സുഹൃത്തുക്കളായി

സൗഹൃദം പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടേയും കുടുംബം സമ്മതം അറിയിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. അടുത്ത മാസം 8 ന് ഋഷികേശ് ക്ഷേത്രത്തില്‍ വച്ചായിരിക്കും വിവാഹം. നവംബര്‍ 15 ന് ചെന്നൈയില്‍ വച്ച് വിവാഹ റിസപ്ഷന്‍ നടത്താനും പ്ലാനുണ്ട്. 

ഫോട്ടോ ഷൂട്ടിലൂടെയാണ് രമ്യ പാണ്ഡ്യന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇത് വൈറലായതിന് പിന്നാലെയാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. .രാജു മുരുകന്‍ എന്ന സംവിധായകന്റെ ജോക്കര്‍ എന്ന സിനിമയിലൂടെയാണ് ഇവര്‍ അഭിനയ മേഖലയിലേക്ക് കടക്കുന്നത്. പിന്നീട് കുക്ക് വിത്ത് കോമാളി എന്ന ടെലിവിഷന്‍ പരമ്പരയിലും ഇവര്‍ പങ്കാളിയായിരുന്നു. പഞ്ചാബി സ്വദേശിയാണ് ഇവരെ കല്യാണം കഴിക്കാന്‍ പോകുന്ന ലോവല്‍. അതേസമയം ബാംഗ്ലൂരിലെ ആര്‍ട്ട് ഓഫ് ലിവിങ്ങിലെ യോഗ മാസ്റ്റര്‍ കൂടിയാണ് ഇവര്‍

Ramya Pandian to marry Yoga instructor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES