ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ഇപ്പോൾ ബോളിവുഡ് ലോകത്തും ഫാഷൻ ലോകത്തും ചർച്ചയാകുന്നത്. കാനിലെ റെഡ് കാർപ്പറ്റിലടക്കം വ്യത്യസ്തമാർന്ന ഫാഷനുമായി ശ്രദ്ധ നേടിയ നടിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടാണ് പുതിയ ചർച്ച. നടിയുടെ ഹോട്ട് ലുക്ക് തന്നെയാണ് ഇതിന് കാരണവും.
ഹോട്ട്‌ടോപിക് ഇൻസ്‌റ്റൈൽ മാഗസിന്റെ ജൂലായ് പതിപ്പിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പ്രശസ്ത ഡിസൈനർമാരായ സബ്യസാചി മുഖർജി, തരുൺ തഹ്ലിയാനി എന്നിവർ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് പ്രിയങ്ക ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്.
സാരിയും ഇൻഡോ വെസ്റ്റേൺ ഫ്യൂഷൻ വേഷങ്ങളാണ് ഫോട്ടോഷൂട്ടിൽ പ്രിയങ്ക ധരിച്ചിരിക്കുന്നത്. ബ്ലൗസ്ലെസ്സ് സാരിയിലിലുള്ള പ്രിയങ്കയുടെ ഫോട്ടോയാണ് മാഗസിന്റെ കവറായി തിരഞ്ഞെടുത്തിരിക്കുത്. ഇതാദ്യമായാണ് ഒരു അമേരിക്കൻ മുഖ്യധാരാ മാസികയിൽ ഇന്ത്യൻ സാരിയെക്കുറിച്ചുള്ള കവർ സ്റ്റോറി പ്രസിദ്ധീകരിക്കുന്നത്.സാരികൾക്ക് പുറമേ ഗൗണുകളും ബ്ലേസറുകളും ഫോട്ടോഷൂട്ടിൽ പ്രിയങ്ക അണിയുന്നു.
സാരികൾക്ക് പുറമേ ഗൗണുകളും ബ്ലേസറുകളും അണിഞ്ഞ് ഫോട്ടോഷൂട്ടിനായി എത്തിയ പ്രിയങ്കയുടെ ഹോട്ട് ലുക്കിന് പുറകെയാണ് ഇപ്പോൾ ഫാഷനിസ്റ്റകൾ. എന്നാൽ താരത്തിന്റെ ഈ ഫോട്ടോഷൂട്ടിന് സദാചാര ഉപദേശവുമായി എത്തുന്നവരും കുറവല്ല.
കഴിഞ്ഞ ദിവസം ജൊനാസ് സഹോദരന്മാരുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം ചേസിങ് ഹാപ്പിനസ്സിന്റെ പ്രീമിയർ ഷോ ലണ്ടനിലാണ് അരങ്ങേറിയപ്പോഴും ശ്രദ്ധ നേടിയത് പ്രിയങ്ക തന്നെയായിരുന്നു. ജൊനാസ് കുടുംബത്തിലെ എല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. എന്നാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു.
നിക് ജൊനാസിന്റെ കൈപ്പിടിച്ച് റെഡ് കാർപറ്റിലൂടെ പ്രിയങ്ക നടന്നെത്തി. ഇസ്രയേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിസൈനർ ഗാലിയ ലാഹ്വ് ഡിസൈൻ ചെയ്ത കറുപ്പ് ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം.
_34.jpg)
_16.jpg)
_13.jpg)
_9.jpg)
_9.jpg)
_3.jpg)

