ഭാര്യക്ക് 36 വയസ്സ്, ഭർത്താവിന് 26 ഉം; നാട്ടുകാർക്ക് വലിയ പ്രശ്നമാണെന്ന് പ്രിയങ്ക; പുരുഷന്മാർക്ക് തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാം, പക്ഷേ സ്ത്രീകൾക്ക് ആയിക്കൂടാ.. സമൂഹത്തിന്റെ ഇരട്ടത്താപ്പാണിതെന്നും ബോളിവുഡ് നടി

Malayalilife
ഭാര്യക്ക് 36 വയസ്സ്, ഭർത്താവിന് 26 ഉം; നാട്ടുകാർക്ക് വലിയ പ്രശ്നമാണെന്ന് പ്രിയങ്ക; പുരുഷന്മാർക്ക് തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാം, പക്ഷേ സ്ത്രീകൾക്ക് ആയിക്കൂടാ.. സമൂഹത്തിന്റെ ഇരട്ടത്താപ്പാണിതെന്നും ബോളിവുഡ് നടി

ഹോളിവുഡിനൊപ്പം ബോളിവുഡും ആഘോഷിച്ച വിവാഹമായിരുന്ന പ്രിയങ്ക ചോപ്ര- നിക്ക് ദമ്പതികളുടേത്. അമേരിക്കൻ ഗായകൻ നിക്ക് ജോനാസ് ആണ് പ്രിയങ്കയുടെ ഭർത്താവ്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ചെറുപ്പക്കാരനായ നിക്കിന് പ്രിയങ്ക വിവാഹം കഴിച്ചത് പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അമേരിക്കൻ പാപ്പരാസികൾ പ്രിയങ്ക നിക്കിനെ വളച്ചെടുത്തു എന്ന വിധത്തിൽ വാർത്തകളും എഴുതി.

36 വയസ്സുള്ള പ്രിയങ്ക തന്നേക്കാൾ 10 വയസ്സ് കുറവുള്ള യുവാവിനെ വിവാഹം കഴിക്കുന്നുവെന്നതായിരുന്നു പലർക്കും അംഗീകരിക്കാൻ സാധിക്കാത്ത കാര്യം. ഇതെക്കുറിച്ച് മനസ്സു തുറക്കുകയാണ് പ്രിയങ്കയിപ്പോൾ. തങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ ചിലർ വിവാഹ സമയത്ത് അധിക്ഷേപിച്ചുവെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

പുരുഷന്മാർക്ക് തങ്ങളേക്കാൾ പ്രായം കുറഞ്ഞവരെ വിവാഹം ചെയ്യാം. പക്ഷേ സ്ത്രീകൾക്ക് ആയിക്കൂടാ. സമൂഹത്തിന്റെ ഇരട്ടത്താപ്പാണിത്. പുരുഷന്മാർ പകുതി പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാറുണ്ട്. എന്നാൽ ആരും അത് ശ്രദ്ധിക്കാറില്ല. അതെക്കുറിച്ച് സംസാരിക്കാറുമില്ല.

പ്രായ വ്യത്യാസം ഞങ്ങളുടെ പ്രണയത്തിന് തടസ്സമായില്ല. എന്നാൽ വിവാഹത്തിന് ഒരുങ്ങിയപ്പോൾ ചിലർ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. നിക്ക് എന്നോട് പറഞ്ഞു, അതൊന്നും കാര്യമാക്കേണ്ട, എല്ലാം ശരിയാകുമെന്ന്. അദ്ദേഹത്തിന് എന്നെ നന്നായി അറിയാം'- പ്രിയങ്ക പറഞ്ഞു.

Priyanka Chopra says about Nick jonas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES