Latest News

പ്രിയങ്കയുടെ ഭാവി അമ്മായി അച്ഛന്‍ കടക്കെണിയിലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍; സഹായിക്കാന്‍ പ്രിയങ്കയോട് ആവശ്യപ്പെട്ട് ആരാധകര്‍

Malayalilife
പ്രിയങ്കയുടെ ഭാവി അമ്മായി അച്ഛന്‍ കടക്കെണിയിലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍;  സഹായിക്കാന്‍ പ്രിയങ്കയോട് ആവശ്യപ്പെട്ട് ആരാധകര്‍

റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ നിക്ക് ജോനാസിന്റെ പിതാവിന് എട്ട് കോടിയോളം രൂപയുടെ കടമെന്നാണ്  പുറത്ത് വരുന്ന സൂചന. പ്രശസ്ത അമേരിക്കന്‍ ഗായകനും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ ഭാവി വരനുമായ നിക് ജൊനാസിന്റെ പിതാവ് പോള്‍ ജൊനാസ് വലിയ കടക്കെണിയിലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്. റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പോളിന് എട്ടു കോടിയോളം രൂപയുടെ കടമാണ് ഉണ്ടായിരിക്കുന്നത്, കടം വീട്ടാനായി ന്യൂ ജേഴ്‌സിയിലെ കമ്പനിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വസ്തു വില്‍ക്കാനാണ് പോളിന്റെ പദ്ധതിയെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിക്കിന്റെ പിതാവിനെ സഹായിക്കണമെന്ന് കോടിശ്വരിയായ പ്രിയങ്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. നിക്കിന് മാത്രമായി 177 കോടിക്കു മുകളില്‍ ആസ്ഥിയുണ്ടെന്നും അതിനാല്‍ പിതാവിനെ സാമ്പത്തികമായി സഹായിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഗായകന്റെ ആരാധകര്‍ പറയുന്നു.2013ല്‍ നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാന്‍ഡ് പിരിയുന്നതിനു മുമ്പ് ആഗോളതലത്തില്‍ കോടികളുടെ വരുമാനമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് എല്ലാവരും സ്വന്തമായ കരിയര്‍ കെട്ടിപ്പൊക്കുകയായിരുന്നു. നിക് ജൊനാസിന് 25 മില്ല്യണ്‍ ഡോളറിന്റെ(177 കോടിക്കു മുകളില്‍) ആസ്ഥിയുണ്ടെന്നാണ് പറയപ്പെടുന്നത്. സോളോ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്നെയാണ് നിക് തന്റെ സമ്പത്തും കരിയറും ഉയര്‍ത്തി അഭിനയത്തിലേക്കും ചുവടുവച്ചിട്ടുണ്ട്.

നിക്കും പ്രിയങ്കയും തമ്മിലുള്ള വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നായിരുന്നു. തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കുന്നതിനു മുമ്പും ഇരുവരേയും പലയിടങ്ങളിലും വച്ച് പാപ്പരാസികളും ആരാധകരും ഒരുമിച്ച് കണ്ടിട്ടുണ്ട്. വിവാഹ നിശ്ചയത്തിനു ശേഷം മുംബൈയിലെ തന്റെ വസതിയില്‍ പ്രിയങ്ക അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നൊരുക്കിയിരുന്നു. പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹ തീയതി ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞത് ഇരുവരും തങ്ങളുടെ ജോലിയുടെ തിരക്കുകളില്‍ ആണെന്നും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നുമായിരുന്നു.

Read more topics: # Priyanka Chopra,# Nick Jonas
Priyanka Chopra, Nick Jonas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES