ലൂസിഫറിൽ മോഹൻലാലിന്റെ കഥാപാത്രം വില്ലനായ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്നൊരു രംഗം തിയേറ്ററുകളിൽ ഏറെ കൈയടി നേടിയുട്ടള്ളതാണ്.എന്നാൽ തിയേറ്ററിന് പുറത്ത് ഈ സീൻ ചെറിയ വിവാദങ്ങൾക്കും കാരണമായിരുന്നു. ചിത്രത്തിന്റെ റിലീസിനും മുമ്പേ ആ സീൻ സിനിമയ്ക്ക് പുറത്തുള്ള ഒരാളെ കാണിച്ചിരുന്നു എന്നു പറയുകയാണ് നടൻ പൃഥ്വിരാജ്. മഴവിൽ മനോരമ എന്റർടെയിന്മെന്റ് അവാർഡ്സ് 2019 വേദിയിലാണ് പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിലെ ഏറ്റവും വലിയ മാസ് സീനായ പൊലീസുകാരനെ ചവിട്ടുന്ന രംഗം റിലീസിനു മുമ്പ് സിനിമയ്ക്ക് പുറത്തുള്ള ഒരാൾ മാത്രമെ കണ്ടിട്ടുള്ളു. അത് സംവിധായകൻ ഭദ്രനാണെന്നാണ് പൃഥ്വി പറഞ്ഞത്. സ്ഫടികം എന്ന ചിത്രത്തിലെ സമാനരംഗമാണ് അതു ചെയ്യാൻ പ്രചോദനമായതെന്നും അതു കൊണ്ടാണ് ആ സീൻ നേരത്തെ തന്നെ ഭദ്രൻ സാറിനെ കാണിച്ചതെന്നു പൃഥ്വി പറഞ്ഞു.
ചടങ്ങിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ച പൃഥ്വിരാജിന് പുരസ്‌കാരം സമ്മാനിച്ചത് ഭദ്രനായിരുന്നു. സിനിമയിലെത്തിയ കാലം മുതൽ പൃഥ്വിരാജ് കാട്ടുന്ന കൗതുകവും നിരീക്ഷണവുമാണ് ഒരു മികച്ച സംവിധായകനാക്കി അദ്ദേഹത്തെ മാറ്റിയതെന്നു അന്നും ഇന്നും പൃഥ്വിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഭദ്രൻ പറഞ്ഞു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ തിയേറ്ററിൽ നിറഞ്ഞ കയ്യടി നേടി ഇപ്പോഴും മുന്നേറുകയാണ്. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന മാസ് ബ്രഹ്മാണ്ഡ ചിത്രത്തിൽ ഇരുവർക്കും ഒപ്പം മഞ്ജു വാര്യർ, വിവേക് ഒബ്രോയ്, സാനിയ, സായ്കുമാർ തുടങ്ങി വമ്പൻ താര നിരയാണ് എത്തിയത്. റിലീസിന് പിന്നാലെ ചിത്രത്തിനും പ്രിഥ്വിരാജിന്റെ സംവിധാന മികവിനും അഭിനന്ദന പ്രവാഹമായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നടക്കം ഉണ്ടായത.
സിനിമയിലെത്തിയ കാലം മുതൽ പൃഥ്വിരാജ് കാട്ടുന്ന കൗതുകവും നിരീക്ഷണവുമാണ് ഒരു മികച്ച സംവിധായകനാക്കി അദ്ദഹത്തെ മാറ്റിയതെന്നു ഭദ്രൻ വ്യക്തമാക്കി. അന്നും ഇന്നും പൃഥ്വിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഭദ്രൻ കൂട്ടിച്ചേർത്തു