അക്ഷയ് കുമാറിനും മോഹന്‍ലാലിനൊപ്പം വിഷ്ണു മഞ്ചു ചിത്രം കണ്ണപ്പ'യില്‍ പ്രഭാസും; ചിത്രത്തില്‍ നടനെത്തിയ സന്തോഷം പങ്ക് വച്ച് വിഷ്ണു മഞ്ചു

Malayalilife
topbanner
അക്ഷയ് കുമാറിനും മോഹന്‍ലാലിനൊപ്പം വിഷ്ണു മഞ്ചു ചിത്രം കണ്ണപ്പ'യില്‍ പ്രഭാസും; ചിത്രത്തില്‍ നടനെത്തിയ സന്തോഷം പങ്ക് വച്ച് വിഷ്ണു മഞ്ചു

വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യ ആക്ഷന്‍ ചിത്രം 'കണ്ണപ്പ'യില്‍ പ്രഭാസ് ജോയിന്‍ ചെയ്തു. മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പരമശിവന്റെ ഭക്തനായ ഭക്തകണ്ണപ്പയുടെ അചഞ്ചലമായ ഭക്തിയെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാര്‍, മോഹന്‍ലാല്‍, മോഹന്‍ ബാബു, ശരത് കുമാര്‍, ബ്രഹ്‌മാനന്ദം എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നത്.

വിഷ്ണു മഞ്ചുവിന്റെ വാക്കുകള്‍, 'എന്റെ പ്രിയ സുഹൃത്ത് പ്രഭാസിനൊപ്പം വിവിധ ഭാഷങ്ങളിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നതോടെ 'കണ്ണപ്പ' പൂര്‍ണ്ണമായും പാന്‍ ഇന്ത്യന്‍ ചിത്രമായ് മാറിയിരിക്കുകയാണ്. പ്രഭാസിലെ അഭിനയ മികവും തന്റെ കഥാപാത്രങ്ങളെ പൂര്‍ണ്ണതയില്‍ എത്തിക്കാനായ് അദ്ദേഹം വഹിക്കുന്ന പരിശ്രമങ്ങളും ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു. 

അക്ഷയ് കുമാറും മോഹന്‍ലാല്‍ സാറും ഉള്‍പ്പെടുന്ന ഈ ചിത്രത്തിലേക്കുള്ള പ്രഭാസിന്റെ കൂടിച്ചേരല്‍ സിനിമയുടെ പദവി ഉയര്‍ത്തുന്നു. അഭിനേതാക്കള്‍ അവരുടെ അതുല്യമായ കഴിവും കരിഷ്മയും പ്രകടിപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന അവിസ്മരണീയമായ സിനിമാറ്റിക് അനുഭവമായിരിക്കും 'കണ്ണപ്പ' എന്ന് ഉറപ്പു നല്‍കുന്നു.' 

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കണ്ണപ്പ'. കെട്ടുറപ്പുള്ള തിരക്കഥക്ക് മികച്ച ദൃശ്യാവിഷ്‌കാരം പകരുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തില്‍ വെച്ചാണ് നടന്നത്. തെലുങ്കു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഇം?ഗ്ലീഷ് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

ഛായാഗ്രഹണം: ഷെല്‍ഡന്‍ ചൗ, ആക്ഷന്‍ ഡയറക്ടര്‍: കേച ഖംഫക്ദീ, കോറിയോഗ്രഫി: പ്രഭുദേവ. പിആര്‍ഒ: ശബരി.

Prabhas starts shooting for Vishnu Manchus Kannappa

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES