ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഞെട്ടിച്ച് ഗംഭീര അഭിപ്രായങ്ങള്‍ കരസ്ഥമാക്കിയ പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം 'കല്‍ക്കി 2898 എഡി' ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടുമ്പോള്‍, ചിത്രത്തിന്റെ ത്രീഡി വിസ്മയത്തില്‍ അഭിരമിച്ച പ്രേക്ഷകര്‍ സിനിമയെ ഹൃദയത്താല്‍ സ്വീകരിച്ചു. കേരളത്തില്‍ 320 സ്‌ക്രീനുകളിലായ് പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ 190 സ്‌ക്രീനുകളും ത്രീഡിയാണ്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിച്ചത്. 2024 ജൂണ്‍ 27ന് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് വേഫറര്‍ ഫിലിംസാണ്. മികച്ച ദൃശ്യവിരുന്നും കിടിലന്‍ സൗണ്ട് ട്രാക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത്ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം ഇതിനോടകം 500 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയിരിക്കുന്നത്.
മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലഗനായകന്‍ കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്ന 'കല്‍ക്കി 2898 എഡി' ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ്. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്ര ദൃശ്യാവിഷ്‌കരിക്കുന്ന 'കല്‍ക്കി 2898 എഡി'യില്‍ 'ഭൈരവ'യായ് പ്രഭാസ് എത്തുമ്പോള്‍ നായിക കഥാപാത്രമായ 'സുമതി'യെ ദീപിക പദുക്കോണും മറ്റ് സുപ്രധാന കഥാപാത്രങ്ങളായ 'അശ്വത്ഥാമാവ്'നെ അമിതാഭ് ബച്ചനും 'യാസ്‌കിന്‍'നെ കമല്‍ ഹാസനും 'ക്യാപ്റ്റന്‍'നെ ദുല്‍ഖര്‍ സല്‍മാനും 'റോക്‌സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആര്‍ഒ: ശബരി.