യോഗി ബാബു , പ്രമോദ് ഷെട്ടി എന്നിവർ പ്രധാന വേഷം ചെയ്യുന്ന " സന്നിധാനം പി ഒ " എന്ന സിനിമയുടെ പൂജ മകര ജ്യോതി ദിവസം ശബരിമല സന്നിധാനത്ത് നടന്നു. പ്രമുഖ സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഘ്നേഷ് ശിവ ഫസ്റ്റ് ക്ലാപ് അടിച്ചു.
സ്വിച് ഓൺ കർമ്മം തിരിവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനന്തഗോപൻ നിർവഹിച്ചു . ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ സംവിധാനം ചെയ്യുന്നത് രാജീവ് വൈദ്യ യാണ്. സർവ്വത സിനി ഗാരേജ്, ഷിമോഗ ക്രീയേഷൻസ് എന്നീ ബാനറുകളിൽ മധുസൂദൻ റാവു, ഷബീർ പത്താൻ എന്നിവരാണ് നിർമ്മാണം.
മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമ പൂജ നടക്കുന്നത് സിനിമ ചരിത്രത്തിൽ ആദ്യമായാണ്. ഇതേ ദിവസം തന്നെ ഷൂട്ടിംഗ് ആരംഭിച്ചു.ശബരിമലയും, അവിടെ ഡോലി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ് ഓഫീസും ആണ് കഥയുടെ പശ്ചാത്തലം. തിരക്കഥ - രാജേഷ് മോഹൻ , ക്യാമറ - വിനോദ് ഭാരതി എ.