ഗോവന്‍ അന്താരാഷ്ട്ര ചലചിത്രമേളയില്‍ കൈയ്യടി നേടിയ മലയാളചിത്രമായിരുന്നു പേരന്‍പ്. ഫെബ്രുവരി മാസത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചെന്നൈയില്‍ നടന്ന വികടന്‍ സിനി അവാര്‍ഡ്സ് വേദിയില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.
വിസ്മയിപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളുമായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുകയാണ് ട്രെയിലറില്‍. പ്രശസ്ത തമിഴ് സംവിധായകന്‍ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി വതരിപ്പിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു.
ചിത്രത്തില്‍ നായികയായി എത്തുന്നത് അഞ്ജലിയാണ്. നാല്‍പ്പത്തിയൊമ്ബതാമത് ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്ഐ) ഇന്ത്യന്‍ പനോരമ സെക്ഷനിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രേക്ഷക പ്രതീക്ഷയെ വാനോളമുയര്‍ത്തുന്ന തരത്തില്‍ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള രണ്ട് മിനിട്ട് ട്രെയ്‌ലറാണ് എത്തിയിരിക്കുന്നത്.