വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'പെന്‍ഡുലം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു ടൈം ട്രാവല്‍ ആണ് ചിത്രം എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പെന്‍ഡുലം'.
സുനില്‍ സുഖദ, ഷോബി തിലകന്, ദേവകീ രാജേന്ദ്രന്,രമേഷ് പിഷാരടി എന്നിവരാണ് സിനിമയിലെ മറ്റു പ്രമുഖ താരങ്ങള്‍. ലൈറ്റ് ഓണ്‍ സിനിമാസ്, ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്, ബിജു അലക്സ്, ജീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം- ജീന്‍, എഡിറ്റര്‍- സൂരജ് ഇ.എസ്., പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോബ് ജോര്‍ജ്ജ്, കല- ദുന്ധു രാജീവ് രാധ, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, സ്റ്റില്‍സ്- വിഷ്ണു എസ്. രാജന്, പരസ്യകല- മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍- ജിതിന് എസ്. ബാബു, അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സൈമണ്‍, അസിസ്റ്റന്റ് ഡയറക്ടര്‍-നിഥിന് എസ്.ആര്., ഹരി വിസ്മയം, ശ്രീജയ്, ആതിര കൃഷ്ണന്; ഫിനാന്‍സ് കണ്ട്രോളര്- രോഹിത് ഐ.എസ്., പ്രൊഡക്ഷന്‍ മാനേജര്‍- ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ് വേണു ഗോപാല്‍, പി.ആര്.ഒ.- എ.എസ്. ദിനേശ്.