Latest News

രണ്ട് മതങ്ങളിലുള്ള പേളി ശ്രീനിഷ് വിവാഹം എങ്ങനെ പള്ളിയില്‍ നടന്നു? ഒരു സാധാരണക്കാരന്‍ ഇത്പോലെ ചൊവ്വര പള്ളിയില്‍ ചെന്നാല്‍ കല്യാണം നടക്കുമോ? പേളിഷ് വിവാഹത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനേയും ചര്‍ച്ചകള്‍ സജീവം

Malayalilife
topbanner
 രണ്ട് മതങ്ങളിലുള്ള പേളി ശ്രീനിഷ് വിവാഹം എങ്ങനെ പള്ളിയില്‍ നടന്നു? ഒരു സാധാരണക്കാരന്‍ ഇത്പോലെ ചൊവ്വര പള്ളിയില്‍ ചെന്നാല്‍ കല്യാണം നടക്കുമോ? പേളിഷ് വിവാഹത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനേയും ചര്‍ച്ചകള്‍ സജീവം

നപ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് സെറ്റിൽ വെച്ച് പ്രണയത്തിലായ പേളി മാണിയും സീരിയൽ താരം ശ്രീനിഷും തമ്മിലുള്ള വിവാഹം ഇന്നലെയാണ്. കഴിഞ്ഞത്. കൊച്ചിയിൽ നടന്ന വർണ്ണാഭമായ വിവാഹച്ചടങ്ങുകൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു. ഇരുവരുടേയും കടുത്ത ആരാധകർ പോലും ഇൗ വിവാഹം നടക്കുമെന്ന് കരുതിയിരുന്നില്ല. ഒൻപത് മാസം മുൻപ് ബിഗ് ബോസ് സെറ്റിൽ മൊട്ടിട്ട പ്രണയം പരിപാടിയുടെ റേറ്റിങ് കൂട്ടുന്നുതിന് വേണ്ടിയാണ് എന്ന് സംശയിച്ചവരും കുറവല്ല. എന്നാൽ ഇന്നലെ നടന്ന വിവാഹത്തിൽ പക്ഷേ ചർച്ചാവിഷയമായത് മറ്റൊരു കാര്യമാണ്. ഇരുവരുടേയും വിവാഹം നടന്ന ചൊവ്വര സെന്റ്‌മേരീസ് പള്ളിയായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

ശ്രീനിഷ് ഹിന്ദുവും പേളി ക്രൈസ്തവ വിശ്വാസിയുമാണ്. ഇരുവരും തമ്മിൽ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും തികച്ചും അവരുടെ വ്യക്തിപരമായ ഒരു കാര്യം മാത്രമാണ്. അതിൽ ആർക്കും എതിർപ്പുമില്ല. എ്‌നനാൽ സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഇവരുടെ വിവാഹം പള്ളിയിൽ വെച്ച് നടന്നതിനെ കുറിച്ചാണ്.അതിനിടയിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇതരമതസ്ഥരായ ഇവരുടെ വിവാഹം പള്ളിയിൽ വെച്ച് നടത്താൻ എങ്ങനെ അനുമതി ലഭിച്ചു എന്ന തരത്തിലുള്ള രീതിയിലുള്ള ചർച്ചകളും സജീവമായിരുന്നു. ഈ വിഷയത്തിൽ സമ്പന്നർക്കും ദരിദ്രർക്കും രണ്ട് നിയമമാണോ എന്നാണ് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്ന ചർച്ച.

ഒരു സാധാരണക്കാരൻ ഇതേ ആവശ്യവുമായി പോയാൽ പള്ളിയും സഭയും പലവിധ തടസ്സങ്ങൾ ഉന്നയിക്കുമായിരുന്നു എന്നും ചർച്ചയിൽ വാദങ്ങൾ ഉയരുന്നു. ഇത്‌പോലെ ഞാനോ നിങ്ങളോ ചെന്നാൽ മാമ്മദിസ, കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പ്രീ മാര്യേജ് കോഴ്‌സ്, പ്രാർത്ഥന ചൊല്ലി കേൾപ്പിക്കൽ മെത്രാനച്ചന്റെ സമ്മതം അങ്ങനെ എന്തൊക്കെയാണ് നടപടികളെന്നും ഒരു പണ്കാരൻ വന്നപ്പോൾ ഇതൊന്നും വേണ്ട. എന്നാൽ അത്തരത്തിലൊരു വ്യത്യാസവും പണക്കാർക്കും പാവപ്പെട്ടവർക്കും ഇല്ലെന്നാണ് പള്ളി അധികൃതർ പ്രതികരിക്കുന്നത്.

ഇതരമതത്തിലുള്ള ഒരു യുവാവിനേയോ യുവതിയേയോ വിവാഹം ചെയ്യുന്നതിന് കത്തോലിക്കാ വിശ്വാസിയായ യുവതിക്കോ യുവാവിനോ അനുവാദമുണ്ട്. അതിനായി യുവാവിനേയോ യുവതിയേയോ മതംമാറ്റി ക്രൈസ്തവിശ്വാസിയാക്കണമെന്നായിരുന്നു മുമ്പ് നിയമമുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഇത്തരത്തിൽ ഒരു വിവാഹം നടത്തുന്നതിന് അരമനയിൽ ആദ്യം അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ തങ്ങൾക്കുണ്ടാകുന്ന കുഞ്ഞിനെ ക്രൈസ്തവ വിശ്വാസിയായി വളർത്തുന്നതിന് സമ്മതമറിയിച്ചിരിക്കണം. അങ്ങനെയെങ്കിൽ വിവാഹം നടത്തുന്നതിന് അനുമതി ലഭിക്കും.

സാധാരണ പള്ളിയിൽ നടക്കുന്ന ക്രൈസ്തവ വിവാഹങ്ങൾ പോലെ വി.കുർബ്ബാന മധ്യേ ആയിരിക്കില്ല വിവാഹം നടക്കുന്നത്. ഇത്തരം വിവാഹത്തിന് വി.കുർബ്ബാന ഉണ്ടായിരിക്കുകയില്ല. താലിചാർത്തൽ കർമ്മം മാത്രമേ ഉണ്ടാകുകകയുള്ളൂ. ശരിക്കും പേളി മാണിയുടെ കുടുംബത്തിന്റെ ഇടവക മറ്റൂർ ടൗണിലുള്ള സെന്റ്.മേരീസ് പള്ളിയാണ്. സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹസത്കാരം ഒരുക്കിയിരുന്നതിനാൽ സിയാലിന് സമീപമുള്ള പള്ളിയായതിനാലാണ് അവർ ചൊവ്വരപള്ളി വിവാഹത്തിനായി തിരഞ്ഞെടുത്തത്. അതിനായി അവരുടെ ഇടവകയിലെ വൈദികനായ ഫാ.സെബാസ്റ്റ്യൻ കല്ലുങ്കൽ അനുമതി വാങ്ങിയിരുന്നു. അദ്ദേഹം തന്നെയാണ് വിവാഹം നടത്തികൊടുത്തതും. ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലുൾപ്പെടെ ചർച്ചകൾ നടക്കുന്നതെ''ന്നും ഫാ.ജെയിംസ് വ്യക്തമാക്കി.

Read more topics: # Pearlish wedding,# and social media
Pearlish wedding and social media

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES