സിംഗപ്പുരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം സ്വന്തമാക്കി ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെസ്‌നേവ. ബിരുദദാനച്ചടങ്ങില്‍ പവന്‍ കല്യാണും പങ്കെടുത്തു. ആര്‍ട്‌സില്‍ മാസ്റ്റര്‍ ബിരുദമാണ് അന്ന നേടിയത്. ഇവിടെ നിന്നുള്ള ഇരുവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍താരമാണ് പവന്‍ കല്യാണ്‍. നടനെന്നതിനേക്കാളുപരി ആന്ധ്ര ഡെപ്യൂട്ടി മുഖ്യമന്ത്രിയുമാണ് അദ്ദേഹം.
സിംഗപ്പുരില്‍ നടന്ന ബിരുദദാനച്ചടങ്ങിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അന്ന കൊനിഡേല എന്നാണ് ചടങ്ങിലെ വീഡിയോ വാളില്‍ അന്നയുടെ പേര് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പിന്നാലെ അന്നയെ അഭിനന്ദിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു. അന്നയുടെ നേട്ടം ശ്രദ്ധേയമാണ്.
കുടുംബത്തിലെ ചുമതലകള്‍ നിറവേറ്റുന്നതിനൊപ്പം അക്കാദമിക് രംഗത്ത് തുടരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ച് ആന്ധ്രാപ്രദേശിലെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അന്നയുടെ ബിരുദം ഒരു പ്രചോദനമായിത്തീരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2013-ലാണ് പവന്‍ കല്യാണും അന്നയും വിവാഹിതരായത്. പവന്‍ കല്യാണിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. പൊലേന, മാര്‍ക് എന്നിങ്ങനെ രണ്ടുമക്കളുമുണ്ടിവര്‍ക്ക്. രാഷ്ട്രീയത്താടൊപ്പെ സിനിമയിലും സജീവമാണ് പവന്‍ കല്യാണ്‍. മൂന്ന് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഒ.ജി, ഉസ്താദ് ഭ?ഗത് സിം?ഗ്, ഹരി ഹര വീര മല്ലു: പാര്‍ട്ട് 1 -സ്വോര്‍ഡ് വേഴ്‌സസ് സ്പിരിറ്റ് എന്നിവയാണ് ചിത്രങ്ങള്‍.
2024-ലെ പൊതു തിരഞ്ഞെടുപ്പില്‍ പവന്‍ കല്യാണിന്റെ യാത്ര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചെന്നാണ് വിലയിരുത്തല്‍. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി- ബി.ജെ.പി. സഖ്യത്തില്‍ 21 സീറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച ജനസേന മുഴുവന്‍ സീറ്റും വിജയിച്ചു. ലോക്സഭയിലേക്ക് മത്സരിച്ച രണ്ടുസീറ്റും പാര്‍ട്ടി സ്വന്തമാക്കിയിരുന്നു.