Latest News

സെറ്റിലും ചിരിപടര്‍ത്തുന്ന മുഹൂര്‍ത്തുങ്ങളുമായി ദിലിപ്; ഒപ്പം ജോണി ആന്റണിയും ധര്‍മ്മജനുമടക്കം നിരവധി താരങ്ങള്‍;'പവി കെയര്‍ടേക്കര്‍' മേക്കിങ് വിഡിയോ പുറത്ത

Malayalilife
സെറ്റിലും ചിരിപടര്‍ത്തുന്ന മുഹൂര്‍ത്തുങ്ങളുമായി ദിലിപ്; ഒപ്പം ജോണി ആന്റണിയും ധര്‍മ്മജനുമടക്കം നിരവധി താരങ്ങള്‍;'പവി കെയര്‍ടേക്കര്‍' മേക്കിങ് വിഡിയോ പുറത്ത

ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പവി കെയര്‍ ടേക്കര്‍ എന്ന ചിത്രം ഈ വാരം തിയറ്ററുകളില്‍ എത്തുകയാണ്. 26 നാണ് റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 1.18 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ താരങ്ങളും അണിയറക്കാരും ഒക്കെയുണ്ട്. ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങളും കാണാം.

ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ എത്തുകയാണ് ചിത്രത്തില്‍. ജോണി ആന്റണി,രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, സ്ഫടികം ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ നായികമാരായജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു.ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. കന്നഡയിലും മലയാളത്തിലും ഹിറ്റ്കള്‍ സമ്മാനിച്ച മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 

ഛായാഗ്രഹണം സനു താഹിര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് അനൂപ് പത്മനാഭന്‍, കെ പി വ്യാസന്‍, എഡിറ്റര്‍ ദീപു ജോസഫ്, ഗാനരചന ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊജക്റ്റ് ഹെഡ് റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ നിമേഷ് എം താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍, കോസ്റ്റ്യൂംസ് സഖി എല്‍സ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ് അജിത് കെ ജോര്‍ജ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ഡിസൈന്‍സ് യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സുജിത് ഗോവിന്ദന്‍, കണ്ടെന്റ് ആന്റ് മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പെറ്റ് മീഡിയ, പി ആര്‍ ഒ- എ എസ് ദിനേശ്.


 

Pavi Caretaker Making Video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES