കറുത്തു നീണ്ട മുടിയും പൊട്ടും കരിമഷി എഴുതിയ കണ്ണുകളുകളും നാടന്‍ വേഷവും മലയാളികളെ വെല്ലുന്ന കേരളത്തനിമയുളള പാരീസ് ലക്ഷ്മിയെ അറിയാത്തവര്‍ വിരളമാകും. ഫ്രാന്‍സില്‍ ജനിച്ച ലക്ഷ്മി കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ താമസമാണ്. 7ാമത്തെ വയസ്സില്‍ സുനിലിനെ കണ്ടുമുട്ടിയതും പ്രണയവും തുടര്‍ന്ന് തന്നേക്കാള്‍ 14 വയസ്സ് പ്രായം അധികമുളള സുനിലുമായി തന്റെ 21-ാമത്തെ വയസ്സിലെ വിവാഹത്തെക്കുറിച്ചും പാരീസ് ലക്ഷ്മി പറയുന്നു.
മറുനാട്ടില്‍ നിന്നും കേരളത്തിലെത്തി മലയാളികളുടെ മരുമകളായി മാറിയ പാരീസ് ലക്ഷ്മിയെ അറിയാത്തവര്‍ വിരളമാണ്. അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ടവരാരും നിവിന്‍ പോളിയുടെ ഭാര്യയായെത്തിയ സുന്ദരിയെ മറന്നുകാണാനിടയില്ല. സാള്‍ട്ട് മാംഗോ ട്രീ, ഓലപ്പീപ്പി, ടിയാന്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ച വെച്ചത്. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്.ഫ്രാന്‍സില്‍ ജനിച്ച് വളര്‍ന്ന ലക്ഷ്മി കഥകളി കലാകാരനായ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ താമസമാണ്.കേരളത്തിലെത്തിയതിനെക്കുറിച്ചും സുനിലിനെ പരിചയപ്പെട്ടതിനെക്കുറിച്ചും ആ പ്രണയം വിവാഹത്തിലെത്തിയതിനെക്കുറിച്ചുമൊക്കെ താരം വ്യക്തമാക്കിയിരുന്നു. ഹാപ്പിനെസ്സ് പ്രൊജക്ടില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.
ആദ്യത്തെ മൂന്ന് വര്‍ഷം നാട്ടില്‍ വന്നപ്പോഴൊക്കെ അദ്ദേഹത്തെ കണ്ടിരുന്നുവെങ്കിലും പിന്നീട് തങ്ങള്‍ വേറെ സ്ഥലത്തേക്കായിരുന്നു പോയിരുന്നത്. ഇതോടെ അദ്ദേഹത്തെ കാണുന്നത് ഇല്ലാതായി. തുടക്കത്തില്‍ തന്നെ തങ്ങള്‍ക്കിടയില്‍ മികച്ച കെമിസ്ട്രി ഉടലെടുത്തിരുന്നു. അതെന്താണെന്ന് വിവരിക്കാന്‍ കഴിയില്ലെന്നും പാരീസ് ലക്ഷ്മി പറയുന്നു. സുനിലിന് തന്റെ നൃത്തം ഇഷ്ടമായിരുന്നു. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്ന സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. വലുതായപ്പോഴും അത് അതേ പോലെ നില്‍ക്കുകയായിരുന്നു. അങ്ങനെ 21മാത്തെ വയസ്സില്‍ വിവാഹം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കലയെയും കേരളത്തെയും ഇവിടുത്തെ സംസ്‌കാരത്തെയും സ്നേഹിച്ച പാരീസ് ലക്ഷ്മി കലാകാരനായ സുനിലുമായി ഒന്നിക്കുകയായിരുന്നു. തങ്ങള്‍ തമ്മില്‍ ഒന്നും ഒളിക്കാറില്ലെന്നും അത് തന്നെയാണ് തങ്ങള്‍ക്കിടയിലെ കെമിസ്ട്രിയെന്നും താരം പറയുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ് തന്റേത്. ഇതേക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായി അറിയാവുന്നതിനാല്‍ അദ്ദേഹം വളരെ കൂളായി അത് മാനേജ് ചെയ്യാറുമുണ്ടെന്നും താരം പറയുന്നു. എന്നാല്‍ കേരളത്തില്‍ ഇത്രയും വര്‍ഷമായിട്ടും മലയാളികള്‍ തന്നെ മദാമ്മ എന്നു വിളിക്കുന്നതില്‍ താന്‍ അസ്വസ്ഥ ആണെന്നും താരം പറയുന്നു.
നൃത്തരംഗത്തും മറ്റു പരിപാടികളിലും സജീവമായ ലക്ഷ്മി ചെറിയ കഥാപാത്രങ്ങള്‍ കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തനിക്് അഭിനയപ്രാധാന്യമുളള റോളുകള്‍ ഒന്നും ലഭിക്കുന്നില്ല എന്നും താരം പറയുന്നു.