വര്‍ണ്ണ ശബളമായ ചടങ്ങിലൂടെ നിമ്രോദ് എന്ന ചിത്രത്തിന്റെ തുടക്കം ദുബായില്‍ അരങ്ങേറി.
സിറ്റി ടാര്‍ഗറ്റ് എന്റെര്‍ടൈന്‍ മെന്റിന്റെ ബാനറില്‍ അഗസ്റ്റിന് ജോസഫ് നിര്‍മ്മിച്ച് ആര്.എ.ഷഫീര്‍ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം.ഷാര്‍ജയിലെ സഫാരി മാളില്‍ വലിയ ജന സമൂഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിന്റെ ആരംഭം കുറിക്കപ്പെട്ടത്.
അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും അടങ്ങുന്ന വലിയൊരു സംഘം ഈ ചടങ്ങില്‍ സന്നിഹിതരായിരുന്നു .കേരളീയത്തനിമ വിളിച്ചോതുന്ന വാദ്യമേളങ്ങളും ദുബായിലെ വിവിധ സംഘാടനകളില്‍ നിന്നുള്ള കലാകാരന്മാരുടെകലാപരിപാടികളും കോര്‍ത്തിണക്കിയാണ് പ്രൗഢഗംഭീരമായ ഈ ചടങ്ങ് അരങ്ങേറിയത്.
നിര്‍മ്മാതാവിന്ദം സംവിധായകനും പുറമേ ഈ ചിത്രത്തിലെ അഭിനേതാക്കളായ ഷൈന്‍ ടോം ചാക്കോ, ആത്മിയാ രാജന്, Cജോസഫ് ഫെയിം) പ്രശസ്ത അവതാരിക പാര്‍വ്വതി ബാബു,
അമിര്‍ നിയാസ്, ഈ ചിത്രത്തില്‍ മുഖ്യവേഷമണിയുന്ന പ്രശസ്ത സംവിധായകന് ലാല്‍ ജോസ് എന്നിവരുടെ സാന്നിദ്ധ്യം. ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു.
ഇരയും കാലത്തെ തന്റെ ചലച്ചിത്ര ജീവിതത്തില്‍തന്റെഒരു ചിത്രത്തിന്റേയും ചടങ്ങുകള്‍ ദുബായില്‍ നടന്നിട്ടില്ലായെന്ന് സംവിധായകന് ലാല്‍ ജോസ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
യു.എ.ഇയില്‍ തന്റെ മൂന്നു ചിത്രങ്ങള്‍ ചിത്രീകരിച്ചിരുന്നു. അറബിക്കഥ, ഡയമണ്ട് നെക്ലസ്, മ്യാവു എന്നിവ .എന്നിട്ടു കൂടി ദുബായില്‍ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നതായി ലാല്‍ ജോസ് പറഞ്ഞു.
പ്രേക്ഷകരെ ഏറെ വശീകരിക്കുവാന്‍ കഴിയുന്ന ഷൈന്‍ ടോം ചാക്കോ താളപ്പെരുമ ക്കൊപ്പവും നൃത്തച്ചുവടുകള്‍ വച്ചും സജീവമായപ്പോള്ജനം ആര്‍പ്പുവിളിച്ച് സന്തോഷം പങ്കിട്ടു.പ്രശസ്ത ചലച്ചിത്രനിര്‍മ്മാതാക്കളായ മഹാ സുബൈര്‍ ( വര്‍ണ്ണചിത്ര ഫിലിംസ് )നൗഷാദ് ആലത്തൂര്‍ , പ്രശസ്ത നടി പ്രാച്ചി പ്രഹ്ലാന്,..എന്നിവരും ഈ ചടങ്ങില്‍ സന്നിഹിതരായവരില്‍ പ്രമുഖരാണ്.
ഈ ചിത്രത്തിനു വേണ്ടി പ്രത്യേകമായി ചിത്രീകരിച്ച പ്രൊമോ സോങ്ങ് പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
പൂര്‍ണ്ണമായും ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ദിവ്യാ പിള്ള.,
ഉള്‍പ്പടെ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
തിരക്കഥ - കെ.എം.പ്രതീഷ്.
ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന് ആര്.എ.ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു.
ശേഖര്‍'വി.ജോസഫാണ് ഛായാഗ്രാഹകന്‍.
എഡിറ്റിംഗ് - അയൂബ് ഖാന്.
കലാസംവിധാനം - കോയാസ്.
മേക്കപ്പ് - റോണക്സ് സേവ്യര്‍.
കോസ്റ്റ്യും - ഡിസൈന്‍ - സ മീരാസനീഷ്.
പ്രൊജക്റ്റ് ഡിസൈനര്‍ -ലിജു നടേരി.
ജനുവരി ഒന്നിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ജോര്‍ജിയായിലും കേരളത്തിലെ ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലുമായി പൂര്‍ത്തിയാകും.
വാഴൂര്‍ ജോസ്.