ലാലേട്ടന്‍ ഒടിയന്‍ മാണിക്യനായി എത്തുന്ന ഒടിയനെ കൊണ്ടോരാം എന്ന ഗാനമാണ് യൂട്യൂബിനെ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്. യൂടുബ് ടെരെന്‍ഡിങ്ങില്‍ #1 മതാണ് കൊണ്ടോരാം എന്ന ഗാനം. പാട്ട് റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഗാനം ഏറ്റെടുത്തത്. എന്നാല്‍ യൂടൂബ് ട്രെന്‍ഡിങ്ങില്‍ മുന്നേറ്റം തുടരുന്നത്.
കൊണ്ടാരമിന്റെ കൂടെ തന്നെ മറ്റൊരു മലയാളം ചിത്രത്തിലെ ഗാനമാണ്. സഹനടനായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോര്‍ജ് നായകവേഷത്തിലെത്തിയ പൂമുത്തോളെ എന്ന ഗാനമാണ് യൂട്യൂബ് ട്രെന്‍ഡിങ് രണ്ടാമത്. ഓടിയനിലെ ഗാനവും ജോജുവിന്റെ ജോസഫിലെ ഗാനവും തമ്മില്‍ കനത്ത പോരാട്ടമാണ് നടങ്ങുന്നത്.
ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കുടുംബമായി കാണാന്‍ പറ്റിയ ഒരു ഫസ്റ്റ് ക്ലാസ് ത്രില്ലര്‍ മൂവിയാണ് ജോസഫ് എന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രത്തിലെ പൂമൊത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ എന്നു തുടങ്ങുന്ന ഹൃദയ സ്പര്‍ശിയായ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗാനം ഇതിനോടകം യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടം നേടി കഴിഞ്ഞു. വിജയ് യേശുദാസാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ചിന്‍ രാജാണ്.
ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായായാണ് ചിത്രത്തില്‍ ജോജു എത്തുന്നത്. 'മാന്‍ വിത് സ്‌കാര്‍' എന്നാണ് ടാഗ് ലൈനില്‍ ഒരുങ്ങുന്ന സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ , ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലണിനിരക്കുന്നു.
ഷാഹി കബീറാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവും സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജുവുമാണ്. ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത് പ്രസൂനാണ് ചിത്രം നിമ്മിച്ചിരിക്കുന്നത്.