Latest News

പ്രണയലോലുപയായി സംയുക്താ മേനോന്‍; യമണ്ടന്‍ പ്രേമകഥയിലെ ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 പ്രണയലോലുപയായി സംയുക്താ മേനോന്‍; യമണ്ടന്‍ പ്രേമകഥയിലെ ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്ത്

ബിജോയ്  നമ്പ്യാരുടെ സോളോയ്ക്ക്  ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചു വരവിന് ഒരുങ്ങുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. സംയുക്താ മേനോനാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'യിലെ നായിക. ചിത്രത്തില്‍ ജെസ്ന എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്.'പ്രണയലോലുപ' എന്നാണ് ജെസ്നയെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ കൗതുകമുണര്‍ത്തികൊണ്ടാണ് സിനിമ വരുന്നത്. സോളോ എന്ന ബിജോയ് നമ്പ്യാര്‍ ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തിയ സിനിമ കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

yamadana premakadha character poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES