വേള്‍ഡ് ഫേമസ് ലൗവ്വറായി ദേവര്‍കൊണ്ട; ഡിയര്‍ കോമറേഡിന് ശേഷം താരത്തിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു; പ്രണയനായകനായി ദേവര്‍കൊണ്ട എത്തുമ്പോള്‍ വാര്‍ത്ത ഏറ്റെടുത്ത് ആരാധകരും 

Malayalilife
topbanner
വേള്‍ഡ് ഫേമസ് ലൗവ്വറായി ദേവര്‍കൊണ്ട; ഡിയര്‍ കോമറേഡിന് ശേഷം താരത്തിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു; പ്രണയനായകനായി ദേവര്‍കൊണ്ട എത്തുമ്പോള്‍ വാര്‍ത്ത ഏറ്റെടുത്ത് ആരാധകരും 

ര്‍ജ്ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് വിജയ്‌ദേവര്‍കൊണ്ട നായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെന്നിന്ത്യ മുഴുവന്‍ യുവ സിനിമാ പ്രേക്ഷകരുടെ ഹരമാകുകയും ചെയ്തു. അര്‍ജുന്‍ റെഡ്ഡിയ്ക്ക് ശേഷം ഇറങ്ങിയ ഗീതാ ഗോവിന്ദവും ഡിയര്‍ കോമറേഡുമെല്ലാം മികച്ച വിജയമാണ് നേടിയെടുത്തത്. ഇപ്പോഴിതാ ദേവര്‍കൊണ്ട നായകനായി എത്തുന്ന പുതിയചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.  വേള്‍ഡ് ഫെയ്മസ് ലൗവര്‍ എന്നാണ് സിനിമയുടെ പേര്. ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു പ്രണയകഥയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ഐശ്വര്യ രാജേഷ് നായികയായി എത്തുന്നു. അതേസമയം എട്ട് വയസ്സുകാരനായ ഒരു കുട്ടിയുടെ പിതാവായാണ് വിജയ് ദേവര്‍കൊണ്ട അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകന്‍.  

world famous lover devarkonda movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES