Latest News

ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിൽ നിയമനടപടിക്ക് ഒരുങ്ങി താരം; ഷംന കാസിമിനെ പ്രശംസിച്ച് ഡബ്ലുസിസി

Malayalilife
 ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിൽ നിയമനടപടിക്ക് ഒരുങ്ങി താരം; ഷംന കാസിമിനെ പ്രശംസിച്ച് ഡബ്ലുസിസി

ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചവർക്കെതിരേ നിയമനടപടിക്ക് ഒരുങ്ങിയ നടിയും നർത്തകിയുമായ ഷംന കാസിമിനെ പ്രശംസിച്ച്  കൊണ്ട്  മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമൺ ഇൻ സിനിമാ കnക്ടീവ് രംഗത്ത് എത്തി. സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി  ഷംനയുടെ നീക്കത്തിലൂടെ  തുറന്ന് കാണിച്ചിരിക്കുകയാണെന്നും അത് കൊണ്ട് തന്നെ ഈ അവസരത്തിൽ  ഹേമ കമ്മിഷൻ റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും സ്പെഷൽ ട്രൈബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിളുടെ വ്യക്തമാക്കിയിരിക്കുകയാണ്.

ഡബ്ലുസിസിയുടെ കുറിപ്പ്:

തന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവർക്കെതിരെ ശരിയായ നിയമനടപടി സ്വീകരിച്ചു മാതൃകയായതിനു ഷംന കാസിം പ്രശംസയർഹിക്കുന്നു. അവരുടെ സത്വരമായ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണ്. സമയബദ്ധമായ റിപ്പോർട്ടിങ് കുറ്റാരോപിതരെ പിടികൂടാൻ സഹായിച്ചു. ഇത്തരം കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോട്ടും സ്പെഷ്യൽ ട്രൈബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.

 

Kudos to Shamna Kasim for setting the right example of taking proper legal actions against the men who violated her...

Posted by Women in Cinema Collective on Thursday, July 2, 2020


 

women in cinema collective appreciate actress shamna kasim

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES