തുറന്നുപറച്ചിലുകളും വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവനകളുമാണ് ബോളിവുഡ് താരം കങ്കണ റണൗത്ത് പലപ്പോഴും സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചാവിഷയമാകാന്‍ കാരണം. ആര്‍ക്കെതിരെയും തുറന്ന് പ്രതികരിക്കാന്‍ മടിയില്ലാത്തയാളാണ് കങ്കണ. പലപ്പോഴും കങ്കണയ്‌ക്കെതിരെയും മറ്റു താരങ്ങള്‍ രംഗത്ത് വരാറുണ്ട്. ഹൃത്വിക് റോഷന്‍ തന്റെ മുന്‍ കാമുകനാണെന്നുളള കങ്കണയുടെ വെളിപ്പെടുത്തല്‍ ഞെട്ടിച്ച സംഭവമായിരുന്നു. തുടര്‍ന്ന് ഹൃത്വിക് കങ്കണയ്‌ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുത്തു.
ഇപ്പോള്‍ വീണ്ടും ഹൃത്വികിനെ കുറിച്ച് വീണ്ടും പ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ. ഒരു ചെറിയ ബന്ധത്തെക്കുറിച്ച് പറഞ്ഞു കരയുന്നത് നിങ്ങളെപ്പോഴാണ് നിര്‍ത്തുക ഹൃത്വിക് എന്നാണ് കങ്കണയുടെ ചോദ്യം. ഹൃത്വിക്കിന്റെ ഇമെയില്‍ ഐഡി ഉപയോഗിച്ച് കങ്കണയോട് അനാവശ്യമായി സംസാരിച്ച അജ്ഞാതനെതിരെ ഹൃത്വിക് റോഷന്‍ നല്‍കിയ കേസ് സൈബര്‍ സെല്ലില്‍ നിന്നും ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്ക് തിങ്കളാഴ്ച മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കങ്കണ.
തങ്ങളുടെ വേര്‍പിരിയല്‍ കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഹൃത്വിക് മറ്റൊരു ബന്ധത്തിലേക്ക് പോവാനും മുന്നോട്ട് പോകാനും വിസമ്മതിക്കുന്നുവെന്ന് കങ്കണ ആരോപിക്കുന്നു. എനിക്ക് മാറ്റം വന്നു. ഈ ചെറിയ ബന്ധത്തെക്കുറിച്ച് പറഞ്ഞ് കരയുന്നത് നിങ്ങളെപ്പോഴാണ് നിര്‍ത്തുക.മാനസികമായും വൈകാരികമായും ഞാന്‍ രോഗിയായി. ഞാന്‍ അയച്ച ഇ-മെയിലുകള്‍ ചോര്‍ന്നു. ഇപ്പോഴും ജനങ്ങള്‍ അത് വായിക്കുന്നുണ്ട്. ഇതിനെല്ലാം ഹൃത്വിക് എന്നോട് മാപ്പു പറയണമെന്നും കങ്കണ ആവശ്യപ്പെടുന്നു.