Latest News

ഞാന്‍ കൊണ്ടുവന്ന നായികയാണ് നൂറിന്‍ എന്ന് ഒമറിക്ക തുറന്നടിച്ചു..! പ്രിയ പ്രശസ്തയായതോടെ പ്രശ്‌നം തുടങ്ങി; അഡാര്‍ ലൗവിന് സംഭവിച്ചത് പറഞ്ഞ് റോഷ്‌ന

Malayalilife
 ഞാന്‍ കൊണ്ടുവന്ന നായികയാണ് നൂറിന്‍ എന്ന് ഒമറിക്ക തുറന്നടിച്ചു..! പ്രിയ പ്രശസ്തയായതോടെ പ്രശ്‌നം തുടങ്ങി; അഡാര്‍ ലൗവിന് സംഭവിച്ചത് പറഞ്ഞ് റോഷ്‌ന

ഗാനങ്ങള്‍കൊണ്ടും വിവാദങ്ങള്‍കൊണ്ടും റിലീസിനുമുന്നേ ചര്‍ച്ചയായ ചിത്രമാണ് അഡാര്‍ ലൗ. ചിത്രത്തിലൂടെ ഹിറ്റായ താരമാണ് പ്രിയ വാര്യര്‍. നായികയായി തീരുമാനിച്ചിരുന്ന നൂറിനെ മാറ്റി പ്രിയയെ നായികയാക്കിയതിനെക്കുറിച്ചും തുടര്‍ന്നുണ്ടായ പ്രശനങ്ങളെക്കുറിച്ചും ചിത്രത്തിലെ ടീച്ചറായി വേഷമിട്ട റോഷ്ന വെളിപ്പെടുത്തിയിരിക്കയാണ്.

റിലീസാകും മുമ്പേ തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ച ചിത്രമാണ് ഒരു അഡാര്‍ ലവ്.  ചിത്രത്തിലെ ഗാനങ്ങളും അഭിനേതാക്കളും ഒരുപോലെ ഹിറ്റായിരുന്നു. ചിത്രത്തിലെ പാട്ട് ഹിറ്റായതോടെ നായികയായിരുന്ന നൂറിനെ മാറ്റി പകരം പ്രിയവാര്യരെ നായികയാക്കിയതിനെക്കുറിച്ചും ഷൂട്ടിങ്ങിനിടെ ഉണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ചും ഒമര്‍ലുലുവും നൂറിനും വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്ക് രണ്ടാമത് മറ്റൊരു ക്ലൈമാക്സ കൊണ്ടു വന്നതില്‍ പ്രിയയ്ക്കുണ്ടായ ഇഷ്ടക്കേടിനെക്കുറിച്ചും ഇവര്‍ വ്യക്തമാക്കിയിരുന്നു. കൂടുതലും  പുതുമുഖങ്ങളാണ് ചിത്രത്തില്‍ കൂടുതലും അണിനിരന്നിരിക്കുന്നത്. ചിത്രം പ്രതീക്ഷിച്ചതിലധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തനിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് പ്രിയയും രംഗത്തെത്തിയിരുന്നു. ചിത്രം റിലീസായി ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ചിത്രത്തില്‍ ടീച്ചറായി വേഷമിട്ട റോഷ്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കയാണ്. 

തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ടീച്ചറിന്റേത് എന്നാണ് റോഷ്ന പറയുന്നത്. സിനിമയില്‍ വേഷത്തിനു വേണ്ടികുറേ കഷ്ടപ്പെടുകയും അലയുകയും ചെയ്്തിട്ടുണ്ടെന്നും അതിനിടെ ഒമറിക്ക തനിക്ക് സമ്മാനിച്ചതാണ് ഈ വേഷം. വിവാദങ്ങളില്‍ പെട്ടെങ്കിലും സിനിമ തങ്ങള്‍ പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് മുന്നോട്ടു പോയതെന്ന് താരം പറയുന്നു. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്.  ചിത്രത്തിലെ വിവാദങ്ങള്‍ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെയാണ്. ആ ഒരൊറ്റ ഗാനത്തിലൂടെ പ്രിയാ വാരിയര്‍ എന്ന നടി വലിയ പ്രശസ്തിയിലെത്തി. അതോടെ സ്വാഭാവികമായും നിര്‍മാതാവിന്റെ മനസ്സു മാറുകയായിരുന്നു. ആരാണോ സിനിമ ഹിറ്റ് ആക്കുന്നത് അവരിലേക്ക് ആകുമല്ലോ പ്രൊഡ്യൂസറിന്റെ ചായ്വ്. പക്ഷേ ഇവിടെ നായികയെ അടക്കം മാറ്റുകയും കഥ തിരുത്തുകയും ചെയ്യേണ്ടി വന്നു. അത് ചിലരുടെ നിര്‍ബന്ധം കാരണം സംഭവിച്ചതാണെന്നും റോഷ്ന പറയുന്നു. ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയാണ്. പക്ഷേ പാട്ട് ഹിറ്റ് ആയതോടെ നിര്‍മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാന്‍ സംവിധായകനെ നിര്‍ബന്ധിക്കുകയും ചെയ്തു. അത് സംവിധായകനായ ഒമര്‍ ലുലുവിന് വിഷമമുണ്ടാക്കി. നിര്‍മാതാവ് പ്രിയയുടെ പക്ഷത്തായിരുന്നു. പ്രിയ തിരിച്ചും. 

ഞാന്‍ കൊണ്ടു വന്ന നായികയാണ് നൂറിന്‍ എന്ന് ഒമറിക്ക പറഞ്ഞു. അങ്ങനെയൊക്കെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കഥയെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉണ്ടായി. അതൊക്കെ സംവിധായകന് സ്വാഭാവികമായും മാനസിക വിഷമം ഉണ്ടാക്കും. നിര്‍മാതാവിന് പ്രിയയും റോഷനും തമ്മിലുള്ള പ്രണയത്തിന് പ്രാധാന്യം കൊടുത്താല്‍ മതിയെന്നായിരുന്നു. നൂറിനുമായുള്ളത് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ രീതിയില്‍ കഥ മാറ്റാന്‍ സംവിധായകനോട് അദ്ദേഹം പറഞ്ഞു. പക്ഷേ അവസാനം ത്രികോണ പ്രണയകഥ ആണെന്ന പബ്ലിസിറ്റി കൊടുത്തു പോയതു കൊണ്ട്, ഇന്ന് കാണുന്ന രീതിയിലേക്ക് കഥ തീരുമാനിച്ച് പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു

നായികയായി ഒരാളെ കൊണ്ടു വരുന്നു എന്നിട്ട് സിനിമയുടെ പകുതിക്ക് വച്ച് അയാളെ മാറ്റി മറ്റൊരാളെ നായികയാക്കുമ്പോള്‍ എന്തായിരിക്കും തോന്നുക. എന്നാല്‍ നൂറിന്‍ ഒരിക്കലും ഇതിനെക്കുറിച്ച പരാതിപ്പെടുകയോ സംസാരം ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും റോഷ്ന പറയുന്നു. എല്ലാവരോടും സ്നേഹത്തോടെയാണ് ഇടപെട്ടത്. പിന്നീട് സിനിമയില്‍ മാറ്റങ്ങളും ഇടവേളകളും ഉണ്ടായതോടെ പരസ്പരം എല്ലാവര്‍ക്കും ഉണ്ടായിരുന്ന അടുപ്പവം ഇല്ലാതെയായി. ആ അകലത്തെ  കുറിച്ചാകും ഒമറിക്ക പറഞ്ഞതെന്നുമാണ്  റോഷ്ന പറയുന്നത്. പത്തൊമ്പത് വയസ്സ് മാത്രമുളള പെണ്‍കുട്ടിയാണ് പ്രിയ അവളുടെ തെറ്റുകള്‍ കണ്ടെത്തി ട്രോളുന്നത് കാണുമ്പോള്‍ വിഷമമാകാറുണ്ടെന്നും റോഷ്ന പറയുന്നു. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരും നല്ലവരാണെന്നും എന്നാല്‍ സിനിമയ്ക്കിടെ ഉണ്ടായ അകല്‍ച്ചകളും തെറ്റിദ്ധാരണകളുമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും റോഷ്ന വ്യക്തമാക്കുന്നു.  

what happened between noorin and priya warrier

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES