Latest News

മിന്നല്‍ മുരളിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ ചിത്രവുമായി വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സ്; ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന പേരിട്ട ചിത്രത്തില്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
topbanner
 മിന്നല്‍ മുരളിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ ചിത്രവുമായി വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സ്; ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന പേരിട്ട ചിത്രത്തില്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ഇടമുറപ്പിച്ച നിര്‍മാണ കമ്പനി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേര്‍സ്, വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പുതിയ ബാനറില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രവുമായി എത്തുന്നു.ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍ - രാഹുല്‍ ജി. എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. 

ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സിനിമയ്ക്ക് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഴോണര്‍ വ്യക്തമാക്കുന്ന ഒരു പ്രോമോ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

നിഗൂഢതകളും ത്രില്ലിംഗ് നിമിഷങ്ങളും ഒപ്പം തമാശയും നിറഞ്ഞ സിനിമയായിരിക്കും ഇത് എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ഒപ്പം വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് സിനിമയെ കണക്റ്റ് ചെയ്യുന്ന ചില രംഗങ്ങളും വീഡിയോയില്‍ കാണാം.

ചമന്‍ ചാക്കോ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആര്‍സീ ആണ്. ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനര്‍- സച്ചിന്‍ സുധാകരന്‍, സിങ്ക് സിനിമ, സൗണ്ട് എന്‍ജിനീയര്‍- അരവിന്ദ് മേനോന്‍, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്, മേക്കപ്പ്- ഷാജി പുല്‍പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കല്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍. പിആര്‍ഒ- ശബരി, എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

weekend cinematic universe with dhyan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES