പോക്കിരിരാജ എന്ന മെഗാഹിറ്റ് സിനിമയ്ക്ക് ശേഷം വൈശാഖ് ഉദയകൃഷ്ണ മമ്മൂട്ടി കൂട്ടുകെട്ടിലൊരുക്കിയ വിഷുക്കണിയായിരുന്നു മധുരരാജ. തീയറ്ററുകളില്‍ ചിത്രം വിജയപ്രദര്‍ശനം തുടരുകയാണ്. ആദ്യ ഭാഗത്തില്‍ പൃഥ്വിരാജ് അനുജന്‍ വേഷത്തിലെത്തിയിരുന്നെങ്കിലും രണ്ടാം ഭാഗത്തില്‍ പൃഥ്വിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ മൂന്നാം ഭാഗവുമായി വൈശാഖ് വീണ്ടും എത്തുമ്പോള്‍ പൃഥ്വിയുമുണ്ടാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈശാഖ് ഫേസബുക്കില്‍ പങ്കുവച്ച ലൊക്കേഷന്‍ വീഡിയോയും അതിന് നല്‍കിയിരിക്കുന്ന തലവാചകവുമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഹാര്‍ഡ് വര്‍ക്ക് ആന്‍ഡ് പാഷന്‍ എന്ന ... ഐ ലവ് യു മമ്മൂക്ക എന്ന തലക്കെട്ടോടെ മധുരരാജയിലെ ക്ലൈമാക്‌സിലെ ഫൈറ്റ് രംഗം ചിത്രീകരിക്കുന്ന വീഡിയോയാണ് സംവിധായകന്‍ പങ്കുവച്ചത്. വൈശാഖിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ആരാധകരുടേതായി എത്തുന്നത്.