Latest News

തെന്നിന്ത്യന്‍ ആക്ഷന്‍ ഹീറോ അര്‍ജനും, നിക്കി ഗില്‍ റാണിയും പ്രധാന വേഷത്തില്‍; കണ്ണന്‍ താമരക്കുളത്തിന്റെ വിരുന്ന് 23ന് തിയേറ്ററുകളില്‍

Malayalilife
തെന്നിന്ത്യന്‍ ആക്ഷന്‍ ഹീറോ അര്‍ജനും, നിക്കി ഗില്‍ റാണിയും പ്രധാന വേഷത്തില്‍; കണ്ണന്‍ താമരക്കുളത്തിന്റെ വിരുന്ന് 23ന് തിയേറ്ററുകളില്‍

പൂര്‍ണ്ണമായും ആക്ഷന്‍ ഫാമിലി ത്രില്ലര്‍ ജോണറില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെത്തുകയാണ്.

തെന്നിന്ത്യന്‍ ആക്ഷന്‍ ഹീറോ അര്‍ജുന്‍, നിക്കി ഗില്‍ റാണി മുകേഷ്,, ഗിരീഷ്, ബൈജു സന്തോഷ്. അജു വറുഗീസ്,എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെന്നവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ് സഖാവ് ബാലന്‍ എന്ന കഥാപാത്രത്തിലൂടെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ നവതരിപ്പിക്കുന്നു.

രൂപത്തിലും ഭാവത്തിലുമെല്ലാം ഏറെ വൈവിദ്ധ്യമാകുന്ന ഒരു കഥാപാത്രമായിരിക്കു
മിത്. ബൈജുവിന്റെ അഭിനയ ജീവിതത്തിന് വലിയൊരു വഴിത്തിരിവിന് ഇടയാകുന്ന കഥാപാതം കൂടിയായിരിക്കും സഖാവ് ബാലന്‍.ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് പെരടി, സംവിധായകന്‍ അജയ് വാസുദേവ്, ആശാ ശരത്ത് എന്നിവരും പ്രധാന വേഷമണിയുന്നു.
ദിനേശ് പള്ളത്തിന്റെ താണു തിരക്കഥകൈതപ്രം ,റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങള്‍ക്ക്  രതീഷ് വേഗ, സാനന്ദ് ജോര്‍ജ് എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു.
ഛായാഗ്രഹണം - രവിചന്ദ്രന്‍ '
എഡിറ്റിംഗ് - വി.റ്റി.ശ്രീജിത്ത്.
കലാസംവിധാനം -സഹസ് ബാല.
കോസ്റ്റും ഡിസൈന്‍ അരുണ്‍ മനോഹര്‍ 
മേക്കപ്പ് - പ്രദീപ് രംഗന്‍.
നിശ്ചല ഛായാഗ്രഹണം - ശ്രീജിത്ത് ചെട്ടിപ്പടി.
ചീഫ് അസ്റ്റോപ്പിയേറ്റ് ഡയറക്ടര്‍ -സുരേഷ് ഇളമ്പല്‍.
പ്രൊഡക്ഷന്‍ എക്‌സികുട്ടീവ് - അഭിലാഷ് അര്‍ജുന്‍.
നിര്‍മ്മാണ നിര്‍വ്വഹണം - അനില്‍ അങ്കമാലി, രാജീവ് കൊടപ്പനക്കുന്ന്-
വാഴൂര്‍ ജോസ്.

virunnu new malayalam movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES