മലയാള സിനിമയില്‍ ഗായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞ് നില്ക്കുന്ന താരമാണ് വിനിത് ശ്രീനിവാസന്‍.വനീതിനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് അടുത്തിടെയാണ് തീയറ്ററുകളില്‍ എത്തിയത്.നിറഞ്ഞ ചിരിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ വന്‍ വിജയത്തോടെ തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ വിനീത് ശ്രീനിവാസന്റെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയെന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.
അടുത്തിടെ തനിക്ക് അഭിനയിക്കാന്‍ സാധിക്കാത്ത സീനുകളെ കുറിച്ച് നടന്‍ തുറന്ന് പറയുകയുണ്ടായി. അങ്ങനെയുള്ള സീനുകള്‍ വരുമ്പോള്‍ അത് മാറ്റാന്‍ പറയാറുണ്ട് എന്നാണ് വിനീത് തുറന്നു പറയുന്നത്. ഇന്റിമേറ്റ് സീനുകളടക്കമുള്ള രംഗങ്ങളില്‍ താന്‍ അഭിനയിക്കില്ല എന്നാണ് വിനീത് പറയുന്നത്.
''എനിക്ക് അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ള മൂന്ന്, നാല് കാര്യങ്ങളാണുള്ളത്. ഒന്ന് ഞാന്‍ ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഓണ്‍ സ്‌ക്രീന്‍ സിഗരറ്റ് വലി ബുദ്ധിമുട്ടാണ്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളില്‍ ആ സീന്‍ സംവിധായകരോട് പറഞ്ഞ് മാറ്റിച്ചിട്ടുണ്ട്.'
ഞാന്‍ ഇതുവരെ സിഗരറ്റ് വലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഓണ്‍ സ്‌ക്രീന്‍ സിഗരറ്റ് വലി ബുദ്ധിമുട്ടാണ്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളില്‍ ആ സീന്‍ സംവിധായകരോട് പറഞ്ഞ് മാറ്റിച്ചിട്ടുണ്ട്.''തണ്ണീര്‍മത്തനിലെ സിഗരറ്റ് വിലക്കുന്ന സീനും ഞാന്‍ പറഞ്ഞ് ഒഴിവാക്കി. പിന്നെ ഡാന്‍സും ഫൈറ്റും ഇന്റിമേറ്റ് സീനും ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്'' എന്നാണ് വിനീത് ഒ അഭിമുഖത്തില്‍ പറയുന്നത്.
കൂടാതെ മുന്‍ ചിത്രങ്ങളെക്കുറിച്ചും വീനിത് അഭിമുഖത്തില്‍ പങ്ക് വച്ചു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് ചെയ്യുന്ന സമയത്ത് നിവിന്‍ പോളി അടക്കമുള്ള അഞ്ച് യുവതാരങ്ങള്‍ക്കും നെടുമുടി വേണു അങ്കിള്‍ ഗൈഡന്‍സ് നല്‍കിയിരുന്നു. എന്തൊക്കെ പുതുമയോടെ ചെയ്യാമെന്നെല്ലാം വേണു അങ്കിള്‍ അവര്‍ക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു.' 'അത് അവര്‍ക്കും ആ സിനിമയില്‍ ഒരുപാട് സഹായമായതായി എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു വിജയ രാഘവന്‍ അങ്കിള്‍ അപ്പുവിന്. അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയ്തിട്ടുള്ള ചെറിയ കാര്യങ്ങളെ കുറിച്ചെല്ലാം സെറ്റില്‍ വെച്ച് ഞങ്ങളോട് പങ്കുവെക്കുമായിരുന്നുവെന്നും നടന്‍ പറയുന്നു.
'അതുകേട്ട് മനസിലാക്കി പ്രണവ് ആക്ടിങില്‍ ഇംപ്രവൈസേഷന്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാരക്ടര്‍ റോള്‍ ചെയ്യാനാണ് വിജയ രാ?ഘവന്‍ അങ്കിളിന് താല്‍പര്യം. നായകനുള്ള നിബന്ധനകള്‍ ക്യാരക്ടര്‍ റോള്‍ ചെയ്യുന്നവര്‍ക്കില്ലെന്നാണ് അങ്കിള്‍ പറയാറുള്ളത്.' 'പ്രണവിന് ഹൃദയത്തിന്റെ സ്‌ക്രിപ്റ്റ് കാണാപാഠമായിരുന്നു. പിന്നെ പ്രണവിന് ഈ?ഗോയില്ല. മറ്റുള്ള താരങ്ങള്‍ക്ക് ഇംപോര്‍ട്ടന്‍സുള്ള സീനുകള്‍ വരുമ്പോള്‍ ലീഡ് റോള്‍ ചെയ്യുന്നവരേയും ചിലപ്പോള്‍ നമ്മള്‍ തൃപ്തിപ്പെടുത്തേണ്ടിവരും.'
പ്രണവിന്റെ കാര്യത്തില്‍ അവന് ഈ?ഗോയില്ലാത്തിനാല്‍ നമുക്ക് നമ്മുടെ പണിയെടുത്താന്‍ മതി മറ്റ് ടെന്‍ഷന്‍ ഉണ്ടാവില്ല. മറ്റ് ഭാഷകളിലേതിനേക്കാള്‍ സംവിധായകര്‍ക്ക് സ്വാതന്ത്ര്യം കൂടുതലുള്ള ഇന്‍ഡസ്ട്രി മലയാളമാണെന്നും നടന്‍ പറഞ്ഞു.