എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ എന്റെ കൊച്ചുമിടുക്കി സമ്മതിച്ചപ്പോള്‍;മകള്‍ക്കൊപ്പമുളള സെല്‍ഫി ചിത്രം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ എന്റെ കൊച്ചുമിടുക്കി സമ്മതിച്ചപ്പോള്‍;മകള്‍ക്കൊപ്പമുളള സെല്‍ഫി ചിത്രം പങ്കുവച്ച്  വിനീത് ശ്രീനിവാസന്‍; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടനായും, ഗായകനായും, സംവിധായകനായും എല്ലാം മലയാള സിനിമ മേഖലയിൽ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസൻ. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരത്തിന്റെതായി അടുത്തിറങ്ങിയ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. വിനീതിന്റെതായി തുടര്‍ച്ചയായി അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, മനോഹരം എന്നീ മൂന്ന് സിനിമകളാണ്  വിജയമായത്. അഭിനയത്തില്‍ നിന്നും ഒരു ചെറിയ  ഇടവേളയെടുത്ത് ഈ വര്‍ഷമായിരുന്നു തന്റെ പുതിയ സംവിധാന സംരംഭം ആരംഭിച്ചത്. ലോക് ഡൗണ്‍ കാരണം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം നിര്‍ത്തിവെച്ചിരിക്കുകയാണ്.

കുടുംബത്തിനൊപ്പം ചെന്നെെയിലെ വീട്ടിലാണ്  ലോക് ഡൗണ്‍ കാലത്ത്  വിനീതുളളത്. താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍  പങ്കുവെക്കാറുണ്ട്. വിനീത് ശ്രീനിവാസന്‍ മകന് വിഹാന്‍ എന്നും മകള്‍ക്ക് ഷനയ എന്നുമായിരുന്നു പേരിട്ടത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം  വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും 2012ലായിരുന്നു വിവാഹിതരായത്. 

ഇവരുടെ ജീവിതത്തിലേക്ക് അതിഥികളായി രണ്ട് വര്‍ഷം മുന്‍പ് വിഹാനും തുടര്‍ന്ന് മകളും വന്നിരുന്നു.  എന്നാൽ ഇപ്പോൾ വിനീതിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ്  ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകള്‍ക്കൊപ്പമുളള ഒരു സെല്‍ഫി ചിത്രം  ആണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ  മനോഹര ചിത്രത്തിനൊപ്പം വിനീത് കുറിച്ച ക്യാപ്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു.

എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ എന്റെ കൊച്ചുമിടുക്കി സമ്മതിച്ചപ്പോള്‍ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് വിനീത് നൽകിയിരിക്കുന്നത്.  വിനീത് അച്ഛന്റെ റോളില്‍  കിടുവാണെന്ന് ഭാര്യ ദിവ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുറച്ചുകാലം സിനിമയില്‍ നിന്നും  കുടുംബത്തിനൊപ്പം കഴിയുന്നതിനായി  ഇടവേളയെടുത്തിരുന്നു.  താരത്തിന്റെ  പുതിയ സംവിധാന സംരംഭമാണ്  ഹൃദയം.ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ നായികയായി  കല്യാണി പ്രിയദര്‍ശനാണ്  എത്തുന്നത്.  ചിത്രത്തില്‍ പ്രധാന വേഷത്തില്‍   മായാനദിയിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനും എത്തുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ഹൃദയം.

vineeth sreenivasan shared her daughter pics

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES