വിനയന്‍ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാട്ടു ചെമ്പകം. താന്‍ ചെയ്ത ഏറ്റവും മോശം ചിത്രം കാട്ടുചെമ്പകമാണെന്ന വേളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍. തനിക്ക് കുറച്ച് മോഷം സിനിമകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട് മദന്‍ലാല്‍ എന്ന കഥാപാത്രമായി സൂപ്പര്‍ സ്റ്റാര്‍ സിനിമ ചെയ്തതും മോഹന്‍ലാലുമായിട്ടുണ്ടായ പിണക്കങ്ങളും എല്ലാം സംവിധായകന്‍ ഏറ്റുപറയുന്നുണ്ട്. റേഡിയോ മാംഗോയിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവുമധികം ഖേദിക്കുന്നത് കാട്ടുചെമ്പകം എന്ന സിനിമ സംവിധാനം ചെയ്തതാണെന്ന് വിനയന്‍ പറയുന്നത്. കഥ കയ്യില്‍ നിന്നു പോയിരുന്നെന്നും സിനിമകള്‍ ഹിറ്റായി വന്നപ്പോഴുണ്ടായ ആത്മവിശ്വാസത്തില്‍ ചെയ്തുപോയ സിനിമയാണ് കാട്ടുചെമ്പകമെന്നും വിനയന്‍ വെളിപ്പെടുത്തുന്നത്. 2002ല്‍ വിനയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാട്ടുചെമ്പകം.
അനൂപ് മേനോന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ജയസൂര്യ, ചാര്‍മി, കാര്‍ത്തിക, മനോജ് കെ. ജയന്‍ ,കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് തുടങ്ങിയ വന്‍താരനിര അഭിനയിച്ചിരുന്നു. ചാലക്കുടിക്കാന്‍ ചങ്ങാതി എന്ന ചിത്രം നിര്‍മിച്ചതിന്റ പേരില്‍ സി.ബി.ഐ തന്നെ ചോദ്യം ചെയ്തതും വിനയന്‍ പ്രതികരിക്കുന്നു.
ചാലക്കുടിക്കാരന്‍ ചങ്ങാതി കണ്ടപ്പോള്‍ അവര്‍ക്കൊരു തോന്നല്‍ ആ വഴിയില്‍ കൂടിയുംഅന്വേഷണംനടത്തിനോക്കണമെന്ന്.എന്റേതായ ഭാവനയില്‍ നിന്നും ഞാന്‍ ഉണ്ടാക്കിയ ക്ലൈമാക്‌സ് ആണ് അത്. ആ ക്ലൈമാക്‌സിന് തൊട്ടുമുമ്പ് വരെ ഈ സിനിമ നൂറുശതമാനവും മണിയുടെ ജീവിതം തന്നെയാണ്.
അതിന് ശേഷമുള്ള കാര്യങ്ങള്‍ എനിക്ക് അറിയില്ല. മണി മരിക്കുന്നതിന് ഏഴുമാസം മുമ്പാണ് അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടുന്നത്. മാത്രമല്ല ഞാന്‍ ഈ പാഡിയില്‍ ഇതുവരെ പോയിട്ടില്ല. പാഡിയോട് എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഈ മരണം എന്താണെന്ന് നമുക്ക് അറിയില്ല, മണിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
തിലകന്‍ ചേട്ടന്‍ പറഞ്ഞ ഒറ്റവാക്കിന്റെ പേരിലാണ് അദ്ദേഹത്തെ സിനിമയില്‍ നിന്നും ഒതുക്കിയത്. അമ്മ സംഘടന മാഫിയ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാഫിയ എന്ന വാക്ക് ഉപയോഗിച്ചത് തെറ്റാണ്. എന്നാല്‍ അതിന് വേണ്ടി അദ്ദേഹത്തെ വ്യക്തിപരമായി ദ്രോഹിക്കാന്‍ പാടില്ലായിരുന്നു. തിലകന്‍ ചേട്ടന്‍ വിഷയത്തില്‍ ഇപ്പോഴും എന്നോട് ദേഷ്യംവച്ച് പുലര്‍ത്തുന്നവരുണ്ട്.
സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായത്. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, അദ്ദേഹത്തിന് ചുറ്റുമുള്ളവരുടെയും ചില ഫാന്‍സുകാരുടെയും പ്രശ്‌നങ്ങള്‍ കൊണ്ടാണ്. മോഹന്‍ലാലിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെയൊരു സിനിമയെടുക്കാന്‍ തീരുമാനിക്കുന്നത്.
മോഹന്‍ലാലിന്റെ ഹിസ്‌ഹൈനസ് അബ്ദുള്ളക്കൊപ്പമാണ് സൂപ്പര്‍സ്റ്റാര്‍ വരുന്നത്. അത്രയും മികച്ചൊരു സിനിമയെ എതിര്‍ക്കാന്‍ വേണ്ടിയാണോ ഞാന്‍ ആ സിനിമ ഉണ്ടാക്കിയത്. വിനയന്‍ ആ സിനിമ കൊണ്ടുവന്നത് നിങ്ങളെ തകര്‍ക്കാനാണെന്ന് അവര്‍ മോഹന്‍ലാലിനോട് പറഞ്ഞിട്ടുണ്ട്.