വളര്‍ത്ത് നായ്ക്കള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് വിനായന്‍; ഈ സമയത്ത് അവസരോചിതമായ ഫോട്ടോയെന്ന് കമന്റുമായി ആരാധകര്‍; രഞ്ജിത്തിനുള്ള മറുപടിയെന്ന് സോഷ്യല്‍ മീഡിയ

Malayalilife
വളര്‍ത്ത് നായ്ക്കള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് വിനായന്‍; ഈ സമയത്ത് അവസരോചിതമായ ഫോട്ടോയെന്ന് കമന്റുമായി ആരാധകര്‍; രഞ്ജിത്തിനുള്ള മറുപടിയെന്ന് സോഷ്യല്‍ മീഡിയ

എഫ്എഫ്‌കെ സമാപന വേദിയില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ വിമര്‍ശനം നിറയുകയാണ്. താരങ്ങളെല്ലാം പലതരത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ വിനായകനും സംഭവത്തില്‍ പ്രതിഷേധിച്ചിരിക്കുകയാണ്. ഉടമസ്ഥനെ കണ്ടാല്‍ കുരയ്ക്കാത്ത വളര്‍ത്ത് നായ്ക്കളുടെ ചിത്രവുമായിട്ടാണ് വിനായകന്‍ എത്തിയിരിക്കുന്നത്.

ഇതോടെ നടന്‍ നല്കിയത് രഞ്ജിത്തിനുള്ള മറുപടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തെ വിശേഷിപ്പിക്കുന്നത്.അവസരോചിതമായ ഫോട്ടോ, കൃത്യം.....കാര്യം മനസിലാവേണ്ടവര്‍ക്ക് മനസിലാവും തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നതില്‍ അധികവും.

കൂവല്‍ താന്‍ കാര്യമാക്കുന്നില്ലെന്നും അറിവില്ലായ്മകൊണ്ടാണ് അത് സംഭവിക്കുന്നതെന്നും സൂചിപ്പിക്കാന്‍ സ്വന്തം വീട്ടിലെ പട്ടികള്‍ തന്നെ നോക്കി കുരയ്ക്കുന്നതിനോടാണ് രഞ്ജിത് ഉപമിച്ചത്.'ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാന്‍ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഒരു വീഴ്ച്ചയും നടത്തിപ്പിലില്ല. അക്കാദമിക്ക് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ല. വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കി. ഞാന്‍, കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്.ഞാന്‍ ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലിപുറത്താക്കാറില്ല,' ഇതായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍.

 

Read more topics: # വിനായകന്‍
vinayakan post against renjith

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES