മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ വിവാദത്തിനു പിന്നാലെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റുമായി വിനായകന്‍ . വിനായകന് 'സഖാവ്' എന്ന നിലയില്‍ പരിഗണന കിട്ടുന്നുവെന്ന് ഉമാ തോമസിന്റെ പ്രതികരണം പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് വിഷയത്തില്‍ വിനായകന്റെ പ്രതികരണം.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യേണ്ടതിന് പകരം ദുര്‍ബല വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയ്ക്കുകയായിരുന്നുവെന്നും ഇത്തരം നടപടി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതെന്നും ഉമ തോമയ് എം എല്‍ എ ആരോപിച്ചിരുന്നു. പാര്‍ട്ടി ബന്ധമുണ്ടെങ്കില്‍ പൊലീസിടപെടല്‍ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നല്‍കിയതെന്നും എംഎല്‍എ വിമര്‍ശിച്ചു.
പോലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് നടന്‍ വിനായകന്‍ കഴിഞ്ഞ ദിവസം ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകന്‍ സ്റ്റേഷനിലെത്തിയത്. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞത്.