Latest News

ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്; എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു; നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല; ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപവുമായി നടന്‍ വിനായകന്‍; വിമര്‍ശനം ഉയരുന്നു

Malayalilife
 ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്; എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു; നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല; ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപവുമായി നടന്‍ വിനായകന്‍; വിമര്‍ശനം ഉയരുന്നു

ന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് വിനായകന്‍. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്. മലയാളിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധമാണ് അധിക്ഷേപം. ഫെയ്സ് ബുക്കിലൂടെയായിരുന്നു അധിക്ഷേപം. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ താരം പോസ്റ്റ് പിന്‍വലിച്ചിരുന്നു. മലയാളി അതിരൂക്ഷമായാണ് ഇതിനോട് പ്രതികരിക്കുന്നത്.

''ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്'' എന്നിങ്ങനെയാണ് വിനായകന്‍ അധിക്ഷേപിച്ച് സംസാരിക്കുന്നത്. താരത്തിന്റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്കു കീഴെയും വന്‍ പ്രതിഷേധമാണ് ആളുകളുടെ ഇടയില്‍ നിന്നും ഉയരുന്നത്. വിനായകന്‍ പിന്നീട് ഈ വിഷയത്തില്‍ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

അതിനകം വ്യാപകമായി തന്നെ വി?ഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ടിരുന്നു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച നടന്‍ വിനായകന്‍ മാപ്പ് പറയണമെന്നും നടനെതിരെ കേസെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. ടിവി വച്ചു നോക്കിയാല്‍ തന്നെ ആര്‍ക്കും ഉമ്മന്‍ ചാണ്ടി ആരെന്ന് മനസ്സിലാകും. കേരളം ഒന്നാകെ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി നിലയുറപ്പിക്കുമ്പോഴാണ് കുഞ്ഞൂഞ്ഞിനെ അധിക്ഷേപിച്ച് വിനായകന്‍ എത്തിയത്.

പല വിവാദങ്ങളും വിനായകന്‍ ഉണ്ടാക്കിയിട്ടുണ്ട്. ''നിങ്ങളുടെ ആദ്യത്തെ സെക്സ് ഭാര്യയുമായി ആയിട്ടായിരുന്നോ, എന്നാല്‍ എന്റെത് അങ്ങനെയല്ല. ഞാന്‍ പത്തുസ്ത്രീകളുമായെങ്കിലും ബന്ധപ്പെട്ടിട്ടുണ്ട്. ഇത് പത്തും ഞാന്‍ ചോദിച്ച് വാങ്ങിയതാണ്. അല്ലാതെ സ്ത്രീകള്‍ ഇങ്ങോട്ട് സമീപിച്ചതല്ല.''-മലയാളികള്‍ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച പരസ്യമായ സെക്സ് ഡയലോഗ് പറഞ്ഞത് നടന്‍ വിനായകനാണ്. ലൈംഗിക വിഷയങ്ങളില്‍ പകല്‍ മാന്യരും, കടുത്ത സദാചാരവാദിയുമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന മലയാളി ശരിക്കും ഞെട്ടിയ ഒരു വാര്‍ത്താ സമ്മേളനം ആയിരുന്നു അത്. അതിന് അപ്പുറത്തേക്ക് പുതിയ പരിഹാസം എത്തി.

ഒരു കാലത്ത് പൊളിറ്റിക്കല്‍ നിലപാടുകളുടെ പേരില്‍, വിനായകനെ ആഘോഷിച്ച ലെഫെ്റ്റ് ലിബറല്‍ പ്രാഫൈലുകളുടെ കണ്ണില്‍ അയാള്‍ ഇന്ന് വില്ലനാണ്. പക്ഷേ വിനായകനെ അറിയുന്നവര്‍ക്ക് ഇതിലൊന്നും യാതൊരു അത്ഭുദവുമില്ല. തന്റെ മനസ്സില്‍ എന്താണോ വരുന്നത് അത് എത്ര ശരിയാലും തെറ്റായാലും അതേപോലെ തുറന്നടിക്കുന്ന പ്രകൃതമാണ് വിനായകന്. 'ഞാന്‍ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞുപോകും. അത് പിന്നെ വെള്ളമടിച്ചാണ് കഞ്ചാവ് അടിച്ചിട്ടാണ് എന്നൊക്കെ പ്രചാരണം വരും. അതുകൊണ്ടാണ് ഞാന്‍ അധികം അഭിമുഖങ്ങള്‍ക്കൊന്നും നിന്നുകൊടുക്കാത്തത്്'- ഒരിക്കല്‍ വിനായകന്‍ തന്നെ പറഞ്ഞ കാര്യമാണിത്.

ഒരു കലാകാരന്റെ എല്ലാവിധ എക്സെന്‍ട്രിസിറ്റീസും ഉള്ള, വികാര ജീവിയായ ഒരു സാധാരണക്കാരനാണ് വിനായകന്‍. പക്ഷേ ചില സമയത്ത് അയാളുടെ ഉള്ളിലുള്ള ആള്‍ട്ടര്‍ ഈഗോ പുറത്തുചാടും. അതാണ് ഉമ്മന്‍ ചാണ്ടി വിമര്‍ശനത്തിലുമുള്ളത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ കേരളത്തില്‍ ഒരു കള്‍ട്ട് ഫിഗര്‍ ആവുകയായിരുന്നു വിനായകന്‍. തിടമ്പേറ്റിയ ആനപ്പുറത്ത് വിനാകന്റെ പടം കൊണ്ടുപോയത് അടക്കമുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. അതിജീവനത്തിന്റെയും പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അയാള്‍. അങ്ങനൊരു വ്യക്തിയാണ് ഉമ്മന്‍ ചാണ്ടിയുടെ ജനപിന്തുണ കണ്ടിട്ടും അപമാന പോസ്റ്റ് ഇടുന്നത്.

ഫാണിലുടെ ഒരു സ്ത്രീയോട് അസഭ്യം പറയുകയും കൂടെക്കിടക്കാന്‍ ക്ഷണിക്കുയും ചെയ്തിന്റെ പേരില്‍ വിനായകനെതിരെ നേരത്തെ കേസ് ഉണ്ട്. ഇതും കൂടിയായതോടെ അയാള്‍ സോഷ്യല്‍ മീഡിയില്‍ വില്ലനായി മാറുകയാണ്. ഒരു കാലത്ത് 'വി' നായകന്‍ എന്ന വിക്ടറിയുടെ ചിഹ്നമായിരുന്നു അയാള്‍. പിന്നീട് നാക്ക് വില്ലനായതോടെ അയാള്‍ വികടനായകനായി.


ടന്‍ വിനായകന്‍ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തില്‍ എറണകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി കൊടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണകുളം മണ്ഡലം ഭാരവാഹിയായ സോണി പനന്താനം ആണ് പരാതി നല്‍കിയത്. മുന്‍ മുഖ്യമന്ത്രിയോടുള്ള അനാദരവ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ അപമാനിക്കുന്നതിനും തുല്യമാണ്, വിനായകന്റെ മേല്‍ പ്രവര്‍ത്തിയില്‍ ഉചിതമായ നടപടിയെടുക്കണമെന്നും അപകീര്‍ത്തിപരമായ പരാമര്‍ശത്തിനും അയാള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതൃത്വവും പരാതി നല്‍കിയിട്ടുണ്ട്.

നടന്‍ വിനായകനെതിരെ വിമര്‍ശനവുമായി നടന്‍ അനീഷ് ജി. മേനോന്‍. വിനായകന്റെ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്ന് അനീഷ് മേനോന്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിസാര്‍ ജന മനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളത് ഒരു യഥാര്‍ഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് അദ്ധ്യേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം.

അതുകൊണ്ടാണ് സുഹൃത്തെ, നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ താങ്കളുടെ ഈ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയി എന്നാണ് അനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.-

പോസ്റ്റിങ്ങനെ-

മിസ്റ്റര്‍. വിനായകന്‍,
ഞാനും നിങ്ങളും ഒരേ ഇന്‍ഡസ്ട്രിയില്‍ ഈ നിമിഷവും നില നില്‍ക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയന്‍സിന് മുന്നില്‍ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത്
ഒരു യാഥാര്‍ഥ്യമാണ്. അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിസാര്‍
ജന മനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും
ഒരു യഥാര്‍ഥ്യമാണ്.

രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് അദ്ധ്യേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവന്‍
ആ മഹത് വെക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകള്‍ താങ്കളെ ശൃൃശമേലേ ചെയ്തതും.

നല്ലൊരു അഭിനേതാവ് എന്ന നിലയില്‍ നിങ്ങളോടുള്ള ഇഷ്ടം വെച്ചുകൊണ്ടുതന്നെ പറയട്ടെ... താങ്കളുടെ ഈ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയി

Read more topics: # വിനായകന്‍.
vinayakan Against ommenchandi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES