ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടന്റെ മുന്‍ സഹായി രംഗത്ത്. 'ഫാസ്റ്റ് ഫൈവ്' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ ലൈംഗികമായി അതിക്രമിച്ചെന്നും, സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജോലിയില്‍ നിന്നും തന്നെ പുറത്താക്കിയെന്നുമാണ് പരാതിക്കാരി പറയുന്നത്.
2010 ലായിരുന്നു സംഭവം നടന്നത്. തന്റെ സമ്മതം കൂടാതെ വിന്‍ ഡീസല്‍ തന്നെ കയറിപ്പിടിച്ചെന്നും, സ്യൂട്ട് റൂമില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും ലൈംഗിക പീഡനത്തിനൊപ്പം ലിംഗ വിവേചനം, നിയമവിരുദ്ധമായ പ്രതികാരം, മാനസിക ബുദ്ധിമുട്ട് എന്നിവ അടക്കമുള്ളവ നടനില്‍ നിന്നും സഹിക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നു.
വിന്‍ ഡീസലിന്റെ സഹോദരി സമാന്ത വിന്‍സെന്റിനെതിരെയും പരാതിയുണ്ട്. സമാന്തയാണ് തന്നെ വിന്‍ ഡീസലിന്റെ നിര്‍മ്മാണ കമ്പനിയായ വണ്‍ റേസ് ഫിലിംസില്‍ നിന്ന് പുറത്താക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്. ഭയം മൂലമാണ് താന്‍ വര്‍ഷങ്ങളോളം നിശ്ശബ്ദത പാലിച്ചതെന്നും എന്നാല്‍ തുറന്ന് സംസാരിക്കാന്‍ #MeToo പ്രസ്ഥാനം ഊര്‍ജ്ജം നല്‍കിയെന്നുമാണ് പരാതിക്കാരി വിശദമാക്കുന്നത്.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമ പരമ്പരയുടെ നിര്‍മ്മാതാവ് കൂടിയായ വിന്‍ ഡീസല്‍ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ നടന്മാരില്‍ ഒരാളാണ്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങള്‍ കൂടാതെ ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്‌സി, XXX, റിഡിക്ക് എന്നീ ചിത്രങ്ങളിലും വിന്‍ ഡീസല്‍ പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.